ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ ഉറങ്ങിപ്പോയ യുവാവിനെ കൊള്ളയടിച്ചു
Feb 11, 2015, 01:05 IST
കാസര്‍കോട്: (www.kasargodvartha.com 11/02/2015) ട്രെയിന്‍ വരുന്നത് കാത്ത് പ്ലാറ്റ്ഫോമില്‍ ഉറങ്ങിപ്പോയ യുവാവിനെ കൊള്ളയടിച്ചു. ബദിയഡുക്കയില്‍ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി മാരിമുത്തുവാണ് കൊള്ളയടിക്കപ്പെട്ടത്.
അരയില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണും, എ.ടി.എം, ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ അടങ്ങിയ പേഴ്‌സ്, പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ, വസ്ത്രങ്ങളടങ്ങുന്ന ബാഗ് എന്നിവയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം.
നാട്ടിലേക്ക് പോകാനായി രാത്രി എട്ട് മണിയോടെ റെയില്‍വെ സ്‌റ്റേഷനിലെത്തിയതായിരുന്നു മാരിമുത്തു. ഇന്‍ഫൊര്‍മേഷന്‍ സെന്ററില്‍ നിന്നും ട്രെയിന്‍ 11.30 നാണെന്ന് അറിയിച്ചപ്പോഴാണ് പ്ലാറ്റ്‌ഫോമില്‍ വിശ്രമിച്ചത്. ഇതിനിടയിലാണ് മോഷണം നടന്നത്.
സംഭവം സംബന്ധിച്ച് പരാതി നല്‍കാന്‍ പോയപ്പോള്‍ റെയില്‍വെ പോലീസ് തന്നെ ആട്ടിയോടിച്ചതായി മാരിമുത്തു പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Train, Robbery, Complaint, Railway Station, Marimuthu, Cash, Mobile Phone,Youngster robbed from Railway station.