രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം ഒളിച്ചോടി
Feb 2, 2022, 17:15 IST
ആദൂർ: www.kasargodvartha.com 02.02.2022) രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 27 കാരിയാണ് വീടുവിട്ടത്.
ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാവിലെ യുവതി വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് പറയുന്നത്.
തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ആദൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിലാണ് കാമുകനൊപ്പം പോയതായി വിവരം ലഭിച്ചത്.
Keywords: Kerala, Adhur, Kasaragod, News, Top-Headlines, Woman, Man, Childrens, Police-station, Bank, Young woman eloped with man.