ടൗണിൽ കത്തിവീശി യുവാവിന്റെ പരാക്രമം; പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി; കേസെടുത്തു
Feb 7, 2022, 19:57 IST
ബദിയടുക്ക: (www.kasargodvartha.com 07.02.2022) ടൗണിൽ കത്തിവീശി പരാക്രമം നടത്തിയ യുവാവിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി. ഇയാൾക്കെതിരെ കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റഫീഖിന് (38) എതിരെയാണ് ബദിയടുക്ക പൊലീസ് കേസെടുത്തത്.
ശനിയാഴ്ച വൈകീട്ടാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ആഴ്ച ചന്തയുള്ള ദിവസമായതിനാൽ ടൗണിൽ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഈ സമയത്താണ് കത്തിയുമായി മുഹമ്മദ് റഫീഖ് എത്തിയത്.
കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പിടികൂടാൻ ചെന്നപ്പോൾ പൊലീസിന് നേരെയും യുവാവ് കത്തിവീശി. പിന്നീട് റഫീഖിനെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയും കേസ് റെജിസ്റ്റർ ചെയ്യുകയുമായിരുന്നു. റഫീഖ് കഞ്ചാവ് ലഹരിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിന് മുമ്പും റഫീഖ് കത്തിയുമായി ടൗണിൽ പരാക്രമം നടത്തിയിരുന്നു. അന്നും സി ഐ സാഹസികമായി റഫീഖിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് യുവാവ് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. റഫീഖ് ബദിയടുക്ക ടൗണിൽ മീൻ വിൽപനയും നടത്തിവന്നിരുന്നു. അതിനിടയിലാണ് വീണ്ടും സംഭവം നടന്നത്.

Keywords: News, Kerala, Kasaragod, Badiyadukka, Top-Headlines, Man, Police, Case, Drugs, Custody, Young man with knife in town; police registered case.
< !- START disable copy paste -->