city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറിൽ കടത്തുകയായിരുന്ന മാരക എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2021) കാറിൽ കടത്തുകയായിരുന്ന മാരക എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. മുഹമ്മദ് മുശ്താഖ്‌ (24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 2.8 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.

  
കാറിൽ കടത്തുകയായിരുന്ന മാരക എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ



കാസർകോട് എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർകിൾ ഇൻസ്പെക്ടർ ജോയി ജോസഫും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച രാത്രി 9.45 ന് പടന്നക്കാട് നിന്നാണ് മുശ്താഖ്‌ പിടിയിലായത്.

തൊണ്ടി സാധനങ്ങൾ കസ്റ്റഡിയിലെടുത്ത് എൻ ഡി പി എസ് (നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകൊട്രോപിക് സബ്സ്റ്റന്‍സ് ആക്ട്‌)കേസ് റെജിസ്റ്റർ ചെയ്തു. സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് കുമാർ, ബിജോയ് ഇ കെ, എം വി സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ അപ്യാൽ, അജീഷ് സി, മനോജ് പി, മഞ്ജുനാഥൻ വി, മോഹനകുമാർ, ശൈലേഷ് കുമാർ ഡ്രൈവർ ദിജിത് എന്നിവരും ഉണ്ടായിരുന്നു.

Keywords:  Young man arrested with MDMA, Kerala, News, Top-Headlines, Kanhangad, Kasaragod, Car, Drugs, Man, Arrest, Excise, Inspector, Anti narcotic. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia