എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് മൊത്തവിൽപനക്കാരനെന്ന് പൊലീസ്; ഉപയോഗിച്ച 5 പേർക്കെതിരെയും കേസ്
Feb 7, 2022, 11:46 IST
വിദ്യാനഗർ: (www.kasargodvartha.com 07.02.2022) എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ മുനവ്വർ (മുന്ന, 24) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, കാസർകോട് ഡിവൈഎസ്‌പി പി ബാലകൃഷ്ണൻ നായർ എന്നിവരുടെ നിർദേശ പ്രകാരം എംഡിഎംഎ ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സാജിദ്, യാസർ അറഫാത്, മുഹമ്മദ് സുഹൈൽ, ആസിഫ്, മുഹമ്മദ് ഹുസൈൻ എന്നിവരെ പിടികൂടി കേസെടുത്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഡിഎംഎയുടെ മൊത്ത വിൽപന നടത്തുന്ന അബ്ദുൽ മുനവ്വറിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാനഗർ ഇൻസ്‌പെക്ടർ വി വി മനോജ്, എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നായന്മാർമൂലയിൽ നിന്നാണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലായത്. 11 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
പൊലീസ് സംഘത്തിൽ സിപിഒമാരായ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു.
Keywords: Kerala, Kasaragod, Vidya Nagar, News, Top-Headlines, Arrest, MDMA, Nayanmarmoola, DYSP, Police-station, Case, Young man arrested with MDMA.
< !- START disable copy paste -->