Against drugs | മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയാന്‍ പൊലീസ്; യോദ്ധാവിന്റെ ഒന്നാം ഘട്ട പരിശീലനം ഹൊസ്ദുർഗിൽ പൂർത്തിയായി
Sep 16, 2022, 21:12 IST
ഹൊസ്ദുർഗ്: (www.kasargodvartha.com) കേരള സർകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന യോദ്ധാവിന്റെ ഒന്നാം ഘട്ട പരിശീലനം ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പൂർത്തിയായി.വിദ്യാലയങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നത് തടയുകയെന്ന ലക്ഷ്യം വച്ചാണ് പരിശീലന പരിപാടി സംസ്ഥാനത്തുടനീളം നടത്തുന്നത്.
ഹൊസ്ദുർഗ് സ്റ്റേഷനിൽ സംഘടിപ്പിച്ച പരിശീലനത്തിൽ സ്‌കൂളുകളിലെയും കോളജുകളിലെയും യോദ്ധാക്കളായി തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ പങ്കെടുത്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ പി ഷൈൻ എന്നിവർ ക്ലാസെടുത്തു.
ജനമൈത്രി ബീറ്റ് ഓഫീസർമാരായ രഞ്ജിത് കുമാർ കെ, പ്രമോദ് ടിവി എന്നിവർ സംസാരിച്ചു. പരിശീലന പരിപാടികളുടെ തുടർചയായി വരും ദിവസങ്ങളിൽ സ്റ്റേഷൻ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്‌കരണ ക്ലാസുകൾ സംഘടിപ്പിക്കും.
Keywords: Kasaragod, Kerala, News, Top-Headlines, Hosdurg, Police, College, Class, Yodhavu first stage of training completed at Hosdurg.