സ്വന്തം ജീവിതം കൊണ്ട് ചരിത്രം രചിച്ച ഇതിഹാസം
Jun 13, 2020, 12:41 IST
അനുസ്മരണം/ നാസര്‍ കൊട്ടിലങ്ങാട്
(www.kasargodvartha.com 13.06.2020) 1951 ല്‍ പുതിയവളപ്പില്‍ കുഞ്ഞാമദിന്റെയും മുനിയംകോട് സൈനബയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായി ജനനം.
സാധാരക്കാരില്‍ സാധാരണക്കാരനായ മുഹമ്മദ് ചെറുപ്പത്തില്‍ തന്നെ ചിത്താരിയില്‍ കച്ചവടം തുടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ കച്ചവട പ്രാവീണ്യം മനസ്സലാക്കിയ പരേതനായ മെട്രോപോൾ യൂസഫ് തന്റെ മലഞ്ചരക്ക് വ്യാപാരത്തിൽ ഒപ്പം കൂട്ടുകയായിരുന്നു, തുടർന്ന് തന്റെ വിശ്വസ്തനാവുകയും ജേഷ്ടന് മുക്കൂടില്‍ അബ്ദുല്‍ ഖാദര്‍ എന്നവരുടെ മകളെ വിവാഹം കൊടുക്കുകയും ചെയ്തു.
പിന്നീട് മുഹമ്മദ് മലഞ്ചരക്ക് വ്യാപാരത്തിലെ ഫോണ്‍ നമ്പറായ 142(വണ്‍ ഫോര്‍ ടു)എന്ന വിളിപ്പേരിൽ അറിപ്പെടുകയായിരുന്നു.
വർഷങ്ങൾ പിന്നിട്ടു. മലയാളികൾ ഗൾഫിലേക്ക് ചേക്കേറിയ സമയം. മുഹമ്മദ് 142 അബുദാബിയിലേക്ക് കപ്പല്‍ മാര്‍ഗം എത്തുകയും വസ്ത്രങ്ങളും പുതപ്പുകളും മറ്റും വിൽക്കുന്ന കട തുടങ്ങി. ശേഷം കച്ചവടക്കാരുടെ പറുദീസയായായ ദുബൈയിൽ മെട്രോപോളിൻ്റെ ഓർമ്മയിൽ മെട്രോ ഇലക്ട്രോണിക്സ് സ്ഥാപനം തുടങ്ങുകയും ചെയ്തു. പിന്നീട് ഇങ്ങോട്ടാണ് മെട്രോ കൂടി ചിത്താരിയിലെ 142 മുഹമ്മദിനൊപ്പം ആളുകൾ വിളിച്ചുതുടങ്ങിയത്.
കച്ചവടത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം തന്റെ സഹജീവികളോടുള്ള കരുണവര്ധിക്കുക്കുകയും സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു.
അക്കാലത്തു രാഷ്ട്രീയ രംഗത്ത് സജീമായിത്തുടങ്ങുകയും മതരംഗത്ത് സമുദായ സേവനങ്ങളിലൂടെ മുന്നോട്ടു വരികയും ചെയ്തു. ഉലമാക്കള്‍, രാഷ്ട്രീയതലത്തിലെ മുതിര്‍ന്ന നേതാക്കള്‍, ബിസ്സിനെസ്സ് രംഗത്തെ പ്രമുഖര്‍, ഉദ്യോഗതലത്തിലെ ഉന്നതര്‍, സാംസ്കാരിക നായകര്‍, മതരംഗത്തെ ആചാര്യന്മാര്, കലാ-കായികരംഗത്തെ പ്രതിഭകള്‍ മുതല്‍ സാധാരണക്കാരായവര്‍ വരെ ആദരവോടെ അദ്ദേഹത്തെ കണ്ടിരുന്നു.
ഉയര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിയപ്പോഴും തനിക്ക് ദൈവം നല്കിയ സമ്പത്തും ഐശ്വര്യവും എല്ലാവരെയും സേവിക്കുവാന്‍ വേണ്ടിയാണെന്നുള്ള സ്വഭാവ മഹിമ തന്നെയാണ് മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്
വിനീതന് കുറെ വേദികള്‍ അദ്ദേഹത്തോടപ്പം പങ്കിടാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. അവസാനമായി ഞങ്ങള്‍ ഒരുമിച്ച ഒരു പരിപാടി ഞങ്ങളുടെ കുടുംബസംഗമമായ ഇസ്മാലിക്ക ഫാമിലി മീറ്റില്‍ വെച്ചായിരുന്നു. അന്ന് പരിപാടിയില്‍ പങ്കെടുത്ത കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന് അവര്‍കളോട് കൊട്ടിലങ്ങാടിനുകുറിച്ചും ഇസ്മാലിക്ക കുടുംബത്തെ കുറിച്ചും കുറെ നല്ല കാര്യങ്ങള്‍ സംസാരിച്ചു. പാറപ്പള്ളിയില്‍ വേറൊരു പരിപാടി ഉള്ളതിനാല്‍ അവിടെ നിന്ന് എ ഹമീദ് ഹാജിയുടെയും മലബാര്‍ വാര്‍ത്ത എഡിറ്റർ ബഷീര്‍ ആറങ്ങാടിയുടെയും കൂടെ അങ്ങോട്ടു പോകുവാനിറങ്ങിയതിനിടയില് പരിപാടി സൂപ്പറാക്കണമെന്നും ഒരു കുറവും വരുത്തരുതെന്നുമുള്ള ഉപദേശവും നല്കി പോവുകയായിരുന്നു.
എപ്പോഴും നല്ല ഉപദേശങ്ങള്‍ നല്കുന്ന കാരണവര്‍ ആയിരുന്നു അദ്ദേഹം. കൊട്ടിലങ്ങാടിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഞങ്ങളോടപ്പം ഉണ്ടായിരുന്നു. നന്മ കൊട്ടിലങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ രൂപീകരണത്തിന് ശേഷം കാണുമ്പോഴെല്ലാം അതിന്റെ പ്രവര്‍ത്തങ്ങളെ കുറിച്ച് അറിയാനും നന്മയുടെ നന്മകളെക്കുറിച്ചു മറ്റുള്ളവരോട് പറയാനും അദ്ദേഹത്തിന് വളരെ ഉത്സാഹമായിരുന്നു.
പലപ്പോഴും ഞാന്‍ ചിന്തിച്ചുട്ടുണ്ട് എന്താണു ഇങ്ങനെയൊക്കെ ഈ സംഘടനെയെക്കുറിച്ചു എല്ലാവരോടും പറയാന്‍ കാരണം, പിന്നീട് മനസ്സിലായി ദാനധര്‍മങ്ങള്‍ ചെയ്യുന്നതും ചെയ്യുന്നവരെക്കുറിച്ചു പറയുന്നതും ആ നന്മ നിറഞ്ഞ മനസ്സില്‍ വളരെ സന്തോഷമുള്ള കാര്യമായിരുന്നെന്ന്.
അത്രയ്ക്കും ഹൃദയ വിശാലതയായിരുന്നു മെട്രോ മുഹമ്മദ് ഹാജി എന്ന കരുണയുടെ തണലിന്.
അതൊക്കൊ കൊണ്ടായിരിക്കാം ഒരു ശത്രുവിന് പോലും അങ്ങയോട് പിണങ്ങിയിരിക്കാന്‍ സാധിക്കാതിരുന്നത്.
അദ്ദേഹത്തിന്റെ വേര്‍പാട് തീര്‍ത്താല്‍ തീരാത്ത ഒരു വിടവായി തന്നെ എന്നും സമൂഹത്തിനിടയില്‍ നില്ക്കും.
പ്രിയപ്പെട്ട മമ്മദ്ച്ചാ അങ്ങു ഒഴിച്ച് വെച്ചുപോയ ജന്മനസ്സുകളിലെ സിംഹാസനം ആരുവന്നാലും ഒഴിഞ്ഞു തന്നെയിരിക്കും, ഇല്ല അങ്ങയെപ്പോലെ ജീവിതത്തില്‍ പുഞ്ചിരിച്ചു കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യുന്ന ഒരു ദൈവദാസനെ ഒരിക്കലും കാണാന്‍ സാധിക്കില്ല. എളിമയും വിനയവും എന്നാല്‍ എന്താണെന്നു ഒരു നാടിനു പഠിപ്പിച്ച ഗുരുനാഥനാണ് അങ്ങ്
അങ്ങേയ്ക്കു ഞങ്ങളെ വിട്ടുപോകാന്‍ മാത്രമേ സാധിച്ചുള്ളൂ അങ്ങയെ കുറിച്ചുള്ള ഓര്‍മകളെ കൊണ്ടുപോകുവാനാകില്ല..
വര്‍ഗ്ഗീയ വിഷങ്ങള്‍ കാസര്‍ഗോഡ് ജില്ലയെ കര്ന്നുതിന്നാനൊരുങ്ങിയപ്പോള് മുന്നിൽ നിന്നുകൊണ്ട് സംയമനത്തോടെ സമാധാനം കൊണ്ടുവന്നു രക്ഷയേകിയ അങ്ങയെ ഞങ്ങള്‍ക്കെങ്ങനെ മറക്കാന്‍ സാധിക്കും.
ഞങ്ങള്‍ അഭിമാനിക്കുന്നു, ഇങ്ങനൊരു മഹാ മനസ്ക്കൻ്റെ നാട്ടില്‍ താങ്കളുടെ കൂടെ ജീവിക്കാന്‍ പറ്റിയതില്‍,
ഇല്ല ഒരിക്കലും മറക്കാനാവില്ല, ഈ നാടിനും ഈ സമൂഹത്തിനും മനുഷ്യരാശിയുടെ നിലനില്‍പ്പിന് അഹോരാത്രം അകമഴിഞ്ഞ് സഹായിച്ച നന്മയുടെ വടവൃക്ഷമായ അങ്ങയെ.
പ്രിയപ്പെട്ട മമ്മദ്ച്ചാ അങ്ങേയ്ക്കു കണ്ണീരില്‍ കുതിര്‍ന്ന വിട....
Keywords: Kerala, News, wrote history with his own life

ഇതിനിടെയില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യാപാരം വിപുലീകരിക്കുന്നതിലൂടെ ഉന്നതതല ബന്ധങ്ങള്‍ സ്ഥാപിക്കുകയും അവിടുന്നങ്ങോട്ട് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുകയുമായിരുന്നു.