World Heart Day | വിവിധ പരിപാടികളോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു; ഹൃദയാരോഗ്യം ഉറപ്പ് വരുത്തുക ലക്ഷ്യം; ശ്രദ്ധേയമായി കൂട്ട നടത്തങ്ങളും ബോധവത്‌കരണ ക്ലാസുകളും
Sep 29, 2022, 22:09 IST
കാസർകോട്: (www.kasargodvartha.com) ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണങ്ങളും തിരിച്ചറിയലും ചികിത്സയും സംബന്ധിച്ച അവബോധം ജനങ്ങളിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നാടെങ്ങും ലോക ഹൃദയ ദിനം ആചരിച്ചു. ഹൃദയാരോഗ്യം, അസുഖങ്ങൾ, ഹൃദയ സംരക്ഷണം തുടങ്ങിയവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികൾ നടന്നു.
ജില്ലാതല ഉദ്ഘാടനം ഡോ. എവി രാംദാസ് നിര്‍വഹിച്ചു
കാഞ്ഞങ്ങാട്: ലോക ഹൃദയദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡികല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എവി രാംദാസ് നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ ആര്‍ദ്രം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി സുരേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ എം മേരിക്കുട്ടി, എംസിഎച് ഓഫീസര്‍ എന്‍ജി തങ്കമണി, ഡിപിഎച്ച്എന്‍ ജൈനമ്മ തോമസ് സംസാരിച്ചു.
നഗരത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
കാസർകോട്: ജെനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍, ഐഎംഎ, മാലിക് ദീനാര്‍ കോളജ് ഓഫ് നഴ്‌സിംഗ്, ഗുഡ് മോര്‍ണിംഗ് കാസര്‍കോട് എന്നിവയുടെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, സൂപ്രണ്ട് ഡോ. കെകെ രാജാറാം, ഡെപ്യൂടി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്‌മദ്, ഐഎംഎ പ്രസിഡന്റ് ഡോ. ബി നാരായണ നായ്ക്, സെക്രടറി ഡോ. ഖാസിം, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കൃഷ്ണ നായ്ക്, നഴ്‌സിംഗ് സൂപ്രണ്ട് എജെ മേരി എന്നിവര്‍ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡോ. ജനാര്‍ധന നായ്ക്, അബൂബകര്‍ ജെഫില്‍, എവി ശ്രീജിത്, ഖലീല്‍ ഷെയ്ക്, ഡോ. വിനോദ് എന്നിവര്‍ സംസാരിച്ചു.
മൊഗ്രാലില്‍ റാലിയും ബോധവത്കരണവും
മൊഗ്രാൽ: ലോക ഹൃദയ ദിനത്തില്‍ മൊഗ്രാല്‍ ഗവ. ഹയര്‍സെകൻഡറി സ്‌കൂളില്‍ റാലി, ബോധവത്കരണ സെമിനാര്‍, ക്വിസ് മത്സരം എന്നിവ നടത്തി. മെഡികല്‍ ഓഫീസര്‍ ഡോ. കെ ദിവാകര റൈ ഉദ്ഘാടനം ചെയ്തു. കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം, സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് എന്നിവ ചേര്‍ന്നാണ് പരിപാടി നടത്തിയത്. എല്ലാ ഹൃദയങ്ങള്‍ക്ക് വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക എന്നുള്ളതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഹെല്‍ത് ഇന്‍സ്പെക്ടര്‍ നിഷമോള്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ സിസി ബാലചന്ദ്രന്‍, ഒപ്ടോമെട്രിസ്റ്റ് ഒവി ശ്രുതി, അധ്യാപകരായ കെപി അച്ചുതന്‍, പിആര്‍ രേഷ്മ എന്നിവര്‍ സംസാരിച്ചു.
ബോവിക്കാനം ലയൺസ് ക്ലബ് കൂട്ട നടത്തം സംഘടിപ്പിച്ചു
ബോവിക്കാനം: ലോക ഹൃദയ ദിനത്തിൽ ബോവിക്കാനം ലയൺസ് ക്ലബ് കൂട്ട നടത്തം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ബി അശ്‌റഫ് ഫ്‌ലാഗ് ഓഫ് ചെയ്തു. ബോവിക്കാനത്ത് നിന്ന് പൊവ്വലിലേക്ക് നടന്ന് ബോവിക്കാനത്ത് സമാപിച്ചു. സെക്രടറി വിഎം കൃഷ്ണപ്രസാദ്, മസൂദ് ബോവിക്കാനം, ബിസി കുമാരൻ, ഹനീഫ ചോയ്സ്, കൃഷ്ണൻ ചേടിക്കാൽ, ബി അബ്ദുൽ ഗഫൂർ, സിദ്ദീഖ് ബോവിക്കാനം, പ്രഭാകരൻ അമ്മങ്കോട്, അശ്‌റഫ് മുന്നി നേതൃത്വം നൽകി.
Keywords: Kasaragod, Kerala, News, Health, Class, Inauguration, Mogral, Bovikanam, World Heart Day Observed.