World Environment Day | നല്ല നാളേയ്ക്ക് തണലേകാം; കാസർകോട് വാർത്ത പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു; മുഖ്യാതിഥിയായി 80 കാരി ഗിരിജ
Jun 6, 2022, 19:23 IST
കാസർകോട്: (www.kasargodvartha.com) ലോകത്തിന്റെ നില നിൽപിന് പച്ചപ്പിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കാസർകോട് വാർത്തയിൽ നടന്ന പരിസ്ഥിതി ദിനാചരണം വേറിട്ടതായി. തൈകൾ നട്ട് വരും തലമുറയ്ക്കും ഭൂമി കാത്ത് വെക്കണമെന്ന സന്ദേശവുമായി 80 കാരി ഗിരിജ എന്ന വീട്ടമ്മ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത് നവ്യാനുഭൂതി പകർന്നു. അവർ തൈകൾ വിതരണവും ചെയ്തു.
ചടങ്ങിൽ അതിഥികളിൽ നിന്ന് വിവിധ തലമുറകളിൽ പെട്ടവർ തൈകൾ ഏറ്റുവാങ്ങി. ആഗോളതലത്തിൽ ജീവന് ഭീഷണിയാവുംവിധം കാലാവസ്ഥ മാറിക്കൊണ്ടിരിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകുമെന്ന് അവർ പ്രതിജ്ഞയെടുത്തു.
മാവിൻ തൈ വിതരണം ചെയ്ത് വ്യാപാരി വിനായക് ഷേണായ് പരിപാടി ഉദ്‌ഘാടനം ചെയ്തു. സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൽ കരീം കോളിയാട്, യുനൈറ്റഡ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ എ പി നിസാർ, കോൺട്രാക്ടർ മൂസ ഹാജി ചേരൂർ, കാനറ ഐസ്ക്രീം പാർലർ ഉടമ കെ സദാശിവ മല്യ, മാധ്യമ പ്രവർത്തകരായ സൂപ്പി വാണിമേൽ, വി വി ദിവാകരൻ, ഫലവൃക്ഷങ്ങൾ നട്ട് ശ്രദ്ധേയനായ വോളിബോൾ ബശീർ, സിനിമ നിർമാതാവ് വിജയൻ പാലക്കുന്ന്, സനാബിൽ ഗ്രൂപ് ചെയർമാൻ കെ ബി എം ശരീഫ് കാപ്പിൽ, പൊതുപ്രവർത്തകൻ മാഹിൻ കുന്നിൽ, എരിയാൽ ശരീഫ്, അബ്ദുൽ മുജീബ് എന്നിവർ തൈകൾ വിതരണം ചെയ്തു.
പരിസ്ഥിതി ദിനത്തിൽ കാസർകോട് വാർത്തയിൽ നടന്ന വിവിധ പരിപാടികളിൽ എകെഎം അശ്‌റഫ് എംഎൽഎ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാശിം, സിറ്റി കൂൾ ഇലക്ട്രോണിക്സ് മാനജിങ് ഡയറക്ടർ നിസാർ, കെ ഗംഗാധരൻ, ഗണേഷ് അരമങ്ങാനം, നാസർ ചെർക്കളം, മൂസ പാലക്കുന്ന്, സുബൈർ പള്ളിക്കാൽ, കുഞ്ഞിക്കണ്ണൻ മുട്ടത്ത്, ഗണേഷ് കെ, ശോഭ, ഹർഷ, ത്വാരീഖ്, ബദ്‌റുദ്ദീൻ, വിജേത, റാശിദ് എം, അഹ്റാസ്, അൻവർ, ശാമില, നൗഫൽ പങ്കെടുത്തു.