Women's Day | അന്താരാഷ്ട്ര വനിതാദിനം: വനിതകള്‍ക്കായി സെല്‍ഫി വീഡിയോ ചലഞ്ച്
● എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം.
● സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.
● ഈമാസം 25 ആണ് മത്സരത്തിന്റെ അവസാന തീയതി.
● ഒറ്റക്കോ ഗ്രൂപ്പ് ആയോ ഈ ചലഞ്ചില്‍ പങ്കുചേരാം.
പാലക്കാട്: (KasargodVartha) എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം (International Women's Day) ആഘോഷിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവര്‍ നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്നതിനുമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്.
ഇപ്പോഴിതാ, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വനിതാ വോട്ടര്‍മാര്‍ക്കായി 'ജനാധിപത്യത്തിന്റെ ശക്തി 1000 വിമന്‍ ചലഞ്ച്' എന്ന പേരില്‍ സെല്‍ഫി വീഡിയോ ചലഞ്ച് സംഘടിപ്പിക്കുകയാണ്. ഈമാസം 25 ആണ് മത്സരത്തിന്റെ അവസാന തീയതി.
ഇതിനായി 'ഞാന്‍ തീര്‍ച്ചയായും വോട്ട് ചെയ്യും നിങ്ങളോ' എന്ന് പറയുന്ന 5 സെക്കന്‍ഡില്‍ താഴെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഫെബ്രുവരി 25 ന് മുന്‍പായി അപ്ലോഡ് ചെയ്യണം. ഒറ്റക്കോ ഗ്രൂപ്പ് ആയോ ഈ ചലഞ്ചില്‍ പങ്കുചേരാമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഈ ചലഞ്ചിൽ നിങ്ങളും പങ്കുചേരൂ!
The Kerala State Election Commission has announced a selfie video challenge for women voters called "Democracy's Power 1000 Women Challenge" to celebrate International Women's Day. Women are encouraged to upload a short video (under 5 seconds) saying "I will definitely vote, what about you?" by February 25th.
#InternationalWomensDay, #SelfieChallenge, #Kerala, #WomenVoters, #Democracy, #India