city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉപ്പളയില്‍ വീണ്ടും മാഫിയ തഴച്ചുവളരുന്നു ; മയക്കുമരുന്ന് കടത്താന്‍ നിയോഗിക്കുന്നത് സ്ത്രീകളെ

ഉപ്പള: (www.kasargodvartha.com 18.06.2020) ചെറിയ ഒരു ഇടവേളയ്ക്കു ശേഷം മാഫിയ വീണ്ടും ഉപ്പളയില്‍ പിടിമുറുക്കി. എം ഡി എം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ മയക്കു മരുന്നുകള്‍ തേടി ഉപ്പളയിലേക്കാണ് ആളുകള്‍ ഒഴുകിയെത്തുന്നത്. താവളം ഉപ്പളയിലാണെങ്കിലും തലപ്പാടി മുതല്‍ കൈകമ്പ വരെ ഇവര്‍ക്ക് ബ്രാഞ്ചുകളുണ്ട്. ഉപ്പള  ബസ്സ്റ്റാന്‍ഡിന്റെയും പത്വാടി റോഡിലുമായിരുന്നു ആദ്യകാലങ്ങളില്‍ വില്‍പനയെങ്കില്‍ ഇപ്പോഴത് നിരവധി വീടുകളിലേക്ക് മാറിയിട്ടുണ്ട്.

പരാതി പറയുന്നവരെ ഒറ്റക്കും കൂട്ടായും വീട്ടില്‍ കയറിപോലും ഭീഷണിപ്പെടുത്തുകയും വെട്ടി നുറുക്കുകയും ചെയ്യുന്നതിനാല്‍ ജീവ ഭയത്താല്‍ പരാതിപ്പെടാന്‍ ആരും മുന്നോട്ട് വരാതിരിക്കുന്നത് മാഫിയക്ക് തുണയാകുന്നു. ആവശ്യക്കാര്‍ വാട്‌സ്ആപ്പ് മുഖേനെയാണ് മയക്കുമരുന്ന് സംഘത്തെ ബന്ധപ്പെടുന്നത്. വില്‍പനക്കാര്‍ മൂന്ന് നാലുപേര്‍ നിരയായി നില്‍ക്കുകയും വിളിച്ചവരെ തിരിച്ചറിഞ്ഞ ശേഷം പരിശോധിച്ച് അവസാനത്തെ ആളില്‍ നിന്നും മയക്കു മരുന്ന് വാങ്ങി പോകുകയാണ് ചെയ്യുന്നത്.

ഉപ്പളയില്‍ മാഫിയകള്‍ വളരുമ്പോളും ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ എക്‌സൈസ്-പോലീസ് ഉദ്യോഗസ്ഥര്‍ മുതിരാത്തത് ജനങ്ങളില്‍ പ്രതിഷേധവും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. പതിനഞ്ചു വയസു മുതല്‍ പ്രായമുള്ള സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇവ വിതരണം ചെയ്യാന്‍ പ്രത്യേകം ആളുകളെ തന്നെ മയക്കുമരുന്ന് മാഫിയക്കാര്‍ ഏര്‍പ്പാടാക്കിയുട്ടുണ്ട്.
ഉപ്പളയില്‍ വീണ്ടും മാഫിയ തഴച്ചുവളരുന്നു ; മയക്കുമരുന്ന് കടത്താന്‍ നിയോഗിക്കുന്നത് സ്ത്രീകളെ

ലോക്ഡൗണ്‍ സമയത്ത് വില്‍പന അല്‍പം കുറഞ്ഞെങ്കിലും ഇപ്പോള്‍ വില്‍പന പാരമ്യതയിലെത്തി. സ്ത്രീകളെ ഉപയോഗിച്ചാണ് മയക്ക് മരുന്നുകള്‍ ഉപ്പളയിലേക്ക് എത്തിക്കുന്നതെന്ന സുപ്രധാന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് മയക്കുമരുന്ന് കടത്തുകാര്‍ക്ക് വലിയ സഹായകമാകുന്നു. ചില സ്ഥലങ്ങളില്‍ പെണ്‍വാണിഭവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്ക് ചില ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു.

ചില ഡ്രൈവര്‍മാര്‍ രഹസ്യമായി ഇവരുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് മാത്രം അറിയുന്ന ചില  വില്‍പന സ്ഥലവുമുണ്ട്. ആളെ എത്തിച്ചാല്‍ ഇവര്‍ക്ക് കമ്മീഷനും ലഭിക്കും. കഞ്ചാവ് പിടിച്ചാല്‍ അവരെ വിട്ടയക്കാനും ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെടുന്നു. ഇത്തരക്കാരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Keywords: Kerala, News, Kasaragod, Uppala, Woman, Ganja, House, Driver, Thalappady, Bus stand, Drugs, Trafficking, Police, Excise, Leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia