കാമുകനെ തേടിയെത്തിയ യുവതിയെ മാവോയിസ്റ്റ് വനിതാ നേതാവെന്ന് കരുതി കസ്റ്റഡിയിലെടുത്തു; യാഥാര്‍ഥ്യമറിഞ്ഞതോടെ മഹിളാമന്ദിരത്തിലാക്കി
May 28, 2017, 12:21 IST
ബദിയടുക്ക:(www.kasargodvartha.com 28.05.2017) കാമുകനെ തേടിയെത്തിയ യുവതിയെ മാവോയിസ്റ്റ് വനിതാ നേതാവെന്ന് കരുതി കസ്റ്റഡിയിലെടുത്ത പോലീസ് യാഥാര്‍ഥ്യം മനസിലായതോടെ ആശയക്കുഴപ്പത്തിലായി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കാമുകനെ തേടി ബംഗളൂരുവില്‍ നിന്നും എത്തിയ യുവതിയെ കര്‍ണാടകയിലെ മാവോയിസ്റ്റ് നേതാവ് മഞ്ജുളയാണെന്ന് തെറ്റിദ്ധരിച്ച് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തത്. ബദിയടുക്കയില്‍ പര്‍ദ ധരിച്ച് നടന്നു പോവുകയായിരുന്ന യുവതിയെ സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.
കന്നഡയിലും ഹിന്ദിയിലും സംസാരിച്ച യുവതി ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനാണ് വന്നതെന്നാണ് അറിയിച്ചത്. എന്നാല്‍ യുവതി മാവോയിസ്റ്റ് മഞ്ജുളയായിരിക്കുമെന്ന് കരുതി നാട്ടുകാര്‍ പിന്തുടര്‍ന്നു. ഇതിനിടെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തുന്നതിനുമുമ്പ് കര്‍ണാടക പുത്തൂര്‍ ഭാഗത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ യുവതി കയറിയിരുന്നു. തുടര്‍ന്ന് യുവതിയെ പിന്തുടര്‍ന്ന പോലീസ് പെര്‍ളയില്‍ നിന്ന് ബസില്‍ നിന്നും ഇറക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയതു.
ബദിയടുക്കയിലെ യുവാവുമായി പ്രണയത്തിലാണെന്നും ബംഗളൂരുവിലെ ആശുപത്രിയില്‍ നഴ്‌സാണെന്നുമാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്. യുവാവിനെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോള്‍ നാട്ടിലില്ലെന്നും വിദേശത്താണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് യുവതിയുടെ ബംഗളൂരുവിലുള്ള ബന്ധുക്കളെ വിവരമറിയിച്ചു. യുവതിയെ പരവനടുക്കം മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, News, Badiyadukka,Custody, Police, Woman, Maoist, Villagers, Complaint.