യുവതിയെ ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 1, 2020, 14:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.04.2020) യുവതിയെ ഭര്‍തൃവീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ കാലിച്ചാംപാറയിലെ റോഷന്റെ ഭാര്യ ശില്‍പ്പ (26)യെയാണ് ഭര്‍തൃവീട്ടിനകത്തെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ചെവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം.
പിതാവ് തങ്കച്ചനും, മാതാവ് ചിന്നമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഉടനെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഡല്‍ഹിയിലെ നഴ്സായിരുന്നു ശില്പ. റോഷന് വിദേശത്താണ്. ഒരു വയസുള്ള ഹെയ്ഡന് ഏകമകനാണ്.
ചിറ്റാരിക്കാല്‍ ഗോകടവ് വാലുമ്മല്‍ കറിയാച്ചന് - മേരി ദമ്പതികളുടെ മകളാണ് ശില്പ. സഹോദരങ്ങള്‍: സ്നേഹ, അനു. അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി. എന്റോസള്ഫാന് ദുരിതബാധിതയായ റോഷന്റെ സഹോദരി റോഷ്നി രണ്ടാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു.
Keywords: Kanhangad, kasaragod, Kerala, news, Hanged, Death, Ambalathara, Women, Woman found dead hanged in husband's house