Polygraph Test | പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ ദുരൂഹ മരണം: നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആദ്യം പൊലീസിനോട് സമ്മതിച്ച യുവതിയും ഭര്‍ത്താവും കോടതിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു; ശാരീരിക അവശതയ്ക്ക് കാരണമാകുമെന്ന് പറഞ്ഞ് വിസമ്മതിച്ചു; കേസ് ശനിയാഴ്ച പരിഗണിക്കും; സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി ഹൈകോടതിയില്‍
Aug 4, 2023, 18:34 IST
ബേക്കല്‍: (www.kasargodvartha.com) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ (54) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആദ്യം പൊലീസിനോട് സമ്മതിച്ച, ആരോപണ വിധേയയായ യുവതിയും ഭര്‍ത്താവും കോടതിയിലെത്തിയപ്പോള്‍ മലക്കം മറിഞ്ഞു. ശാരീരിക അവശതയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നുണ പരിശോധനയ്ക്ക് തയ്യാറാവാനാവില്ലെന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഇവര്‍ അറിയിച്ചു.
പൊലീസിനോട് ആദ്യം നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ഇരുവരും സമ്മതിച്ചിരുന്നതാണ്. ഇതിന്റെ നടപടി ക്രമത്തിലേക്ക് നീങ്ങുന്നതിനിടെയിലാണ് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സമ്മതമല്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചത്. 70 വയസ് പിന്നിട്ടവര്‍ പോലും സത്യം തെളിയിക്കാന്‍ നുണ പരിശോധനയ്ക്ക് തയ്യാറായി പല കേസുകളിലും മുന്നോട്ട് വരുമ്പോഴാണ് 35 കാരിയായ യുവതിയും 40 കാരനായ ഭര്‍ത്താവും വിസമ്മതിച്ചിരിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇരുവരുടെയും അപേക്ഷ ശനിയാഴ്ച ( ഓഗസ്റ്റ് അഞ്ച്) കോടതി പരിഗണിക്കും.
അതിനിടെ കേസ് അന്വേഷണം ലോകല്‍ പൊലീസില്‍ നിന്ന് മാറ്റി സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. സിബിഐ വരുന്നതില്‍ പൊലീസും അനുകൂലമായി പ്രതികരിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ചെയാണ് ഗഫൂര്‍ ഹാജിയെ പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും ഉദുമയിലെ ബന്ധുവീട്ടില്‍ പോയിരുന്ന സമയത്തായിരുന്നു മരണം. സ്വന്തം വീട്ടില്‍ കട്ടിലിന് താഴെ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഗഫൂര്‍ ഹാജിയെ കണ്ടെത്തിയത്.
സ്വാഭാവിക മരണമാണെന്ന് കരുതി മൃതദേഹം പൂച്ചക്കാട് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയിരുന്നുവെങ്കിലും രണ്ടര കോടിയോളം രൂപ വിലവരുന്ന 595 പവന്‍ സ്വര്‍ണം കാണാതാതായി ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മരണത്തില്‍ സംശയം ഉന്നയിക്കുകയായിരുന്നു. യുവതിയെയും ഭര്‍ത്താവിനെയുമാണ് പ്രദേശവാസികളും ആക്ഷന്‍ കമിറ്റിയും പ്രധാനമായും സംശയ മുനയില്‍ നിര്‍ത്തിയത്. പല തവണ ഇവരെ ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടി നല്‍കിയതോടെയാണ് നുണ പരിശോധനയ്ക്ക് തയാറാവാന്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
തുടക്കത്തില്‍ പൊലീസിനോട് സമ്മതം മൂളിയ ഇവര്‍ പിന്നീട് നിയമ വിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയത്. സംശയ മുനയില്‍ നില്‍ക്കുന്നവര്‍ പിന്മാറിയതോടെ കേസ് അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്ന കാര്യത്തില്‍ പൊലീസും ആശങ്കയിലാണ്.

Keywords: Polygraph Test, Poochakkad News, Kasaragod News, Expatriate Death, Businessman, Gafoor Haji, Police Investigation, Kerala News, Malayalam News, Crime, Woman and husband not ready for Polygraph Test in Gafoor Haji's death case.
< !- START disable copy paste -->