കുഴിയില്‍ വീണ് മീന്‍ലോറിയുടെ ടയര്‍പൊട്ടി; കല്ല് തെറിച്ച് 2 വാഹനങ്ങളുടെ ചില്ല് തകര്‍ന്നു
Aug 27, 2013, 22:13 IST
കാസര്‍കോട്: അണങ്കൂര്‍ ദേശീയ പാതയില്‍ കുഴിയില്‍ വീണ് മീന്‍ലോറിയുടെ ടയര്‍പൊട്ടി. ടയര്പൊട്ടിയപ്പോള് റോഡിലെ ഇളകിയ സ്ഥലത്തെ കല്ല്തെറിച്ച് ദൂരെ നിര്‍ത്തിയിട്ട രണ്ട് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മംഗലാപുരത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന എന്‍.പി. ലോറിയുടെ ടയറാണ് കുഴിയില്‍ വീണ് പൊട്ടിയത്. ഇതിനിടയില്‍ കല്ല് തെറിച്ചാണ് അണങ്കൂര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബെദിര ടിപ്പുനഗറിലെ അബ്ദുല്‍ മജീദിന്റെ കെ.എല്‍. 14 എഫ്. 6462 നമ്പര്‍ ടെമ്പോ ഓട്ടോറിക്ഷയുടെയും, 50 മീറ്റര്‍ ദൂരെ നിര്‍ത്തിയിട്ട ചെമ്മനാട്ടെ മുഹമ്മദ് റിഷാദിന്റെ കെ.എല്‍. 14 സി. 3841 നമ്പര്‍ ഒമ്നി വാനിന്റെയും ഗ്ലാസുകള്‍ തകര്‍ന്നത്.
ടയര്‍പൊട്ടിയ മീന്‍ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ലോറിയില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പര്‍ മനസ്സിലാക്കി വാഹന ഉടമകള്‍ കമ്പനി അധികൃതരെ അറിയിച്ചപ്പോള്‍ പി.ഡബ്ല്യു.ഡി. അധികൃതര്‍ക്ക് പരാതി നല്‍കാനാണ് അവര്‍ നിര്‍ദേശിച്ചത്. ദേശീയ പാതയില്‍ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതുമൂലം അണങ്കൂരിലും മറ്റും അപകടങ്ങള്‍ നിത്യസംഭവമാണ്. അണങ്കൂര്‍ അപകടവളവില്‍ ഇതിന് മുമ്പും നിരവധി അപകടങ്ങളാണ് സംഭവിച്ചത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവര്‍ത്തി ആരംഭിച്ചിട്ടുണ്ടെങ്കിലും അതൊന്നും കാര്യക്ഷമമല്ല. ഇളകിയ കല്ല്തെറിച്ചുണ്ടാകുന്ന അപകടവും നിത്യസംഭവമാണ്.
Also read:
ടി.വി. നൗ മലയാളത്തിലെ ന്യൂ ജനറേഷന് ന്യൂസ് ചാനലാകും

Keywords: Tempo, Fish Lorry, Tyre, Omni Van, Kasaragod, Anangoor, Road, Accident, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.