ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ ലഭ്യമല്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമൊരുക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
Jun 19, 2020, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 19.06.2020) ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടെലിവിഷന്‍ ലഭ്യമല്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമൊരുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യം വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓരോ പഞ്ചായത്തിലെയും വാര്‍ഡ് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പഠന സൗകര്യം ലഭ്യമല്ലാത്ത 10 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള വാര്‍ഡുകളിലെ പൊതുയിടങ്ങളില്‍ എം എല്‍ എമാരുടെ സഹകരണത്തോടെ ടെലിവിഷന്‍ സെറ്റുകള്‍ വാങ്ങി നല്‍കും.
ജില്ലാഭരണകൂടത്തിന് വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച പഠനസൗകര്യം ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് അതത് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് അയച്ചു കൊടുത്ത്, അതിന്റെ നിജസ്ഥിതി 20ന് വൈകീട്ടിനകം ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടറിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രി പ്രതിനിധീകരിക്കുന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ ആവശ്യമായ പഠന ക്രമീകരണം ഒരുക്കുന്നതിനുള്ള ആസ്തി വികസന ഫണ്ട് അദ്ദേഹം ഉറപ്പ് നല്‍കി.
ഉദുമ നിയോജക മണ്ഡലത്തില്‍ പഠന സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 80 കേന്ദ്രങ്ങളിലായി 80 ടെലിവിഷന്‍ സെറ്റ് വാങ്ങി നല്‍കുന്നതിനുള്ള തുക ജില്ലാകളക്ടര്‍ക്ക് എം എല്‍എ ഫണ്ടില്‍ നിന്ന് നല്‍കുമെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു ഡിഡിഇ കെ വി പുഷ്പ, സബ്കളക്ടര്‍ അരുണ്‍ കെ വിജയന്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: kasaragod, news, Kerala, Students, Collectorate, Study class, Will provide online study facility for all students