ബാറുടമകള്‍ തൊഴില്‍ നിഷേധിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കും: സി ഐ ടി യു
May 20, 2020, 21:31 IST
കാസര്‍കോട്: (www.kasargodvartha.com 20.05.2020) കോവിഡാനന്തരം ജില്ലയിലെ പല സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ബാര്‍ ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തനമാരംഭിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് തൊില്‍ നിഷേധിക്കുന്ന സമീപനം ഉടമകള്‍ എടുത്താല്‍ സ്ഥാപനം തുറക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള പ്രക്ഷോഭത്തിന് യൂണിയന് നിര്‍ബന്ധിക്കപ്പെടുമെന്ന് ഷോപ്സ് ആന്‍ഡ് കമേര്‍ഷ്യല്‍ എംപ്ലോയിസ് യൂണിയന് (സിഐടിയു) കാസര്‍കോട് ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്കി.
ഈ സാഹചര്യത്തില്‍ ചില സ്ഥാപനങ്ങള്‍ തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഒരു തൊഴിലാളിക്കും ഈ ദുരിതം വിതച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. സ്ഥാപനത്തിലെ എല്ലാ തൊഴിലാളിക്കും തൊഴില്‍ ലഭിക്കുന്ന തരത്തില്‍ ഉള്ള തൊഴില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വീതിച്ച് ക്രമീകരിക്കണം. ഇതു തന്നെയാണ് കേരള സര്‍ക്കാരിന്റെ നിലപാട്. ഈ നിലപാടിന് വിരുദ്ധമായി ചില സ്ഥാപനങ്ങള്‍ അവരുടെ ബന്ധുക്കളേയും മാനേജ്മെന്റിന്റെ സില്‍ബന്ധികളേയും തിരുകി കയറ്റി യഥാര്‍ത്ഥ തൊഴിലാളിക്ക് തൊഴില്‍ നിഷേധിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ല.
എന്ത് ന്യായികരണം പറഞ്ഞാലും തൊഴിലാളിക്ക് തൊഴില്‍ നഷ്ടമാകുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ല. അത്തരം സ്ഥിതി വിശേഷം ഉണ്ടായാല്‍ പ്രസ്തുത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യൂണിയന് നിര്‍ബന്ധിതമാകുമെന്ന് ജില്ലാ സെക്രട്ടറി കെ രവീന്ദ്രന് മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ നയങ്ങള്‍ അനുസരിച്ച് സ്ഥാപനം നടത്തുന്നതിനും തൊഴില്‍ സംരക്ഷണത്തിനും ബന്ധപ്പെട്ട ഭരണാധികാരികളും തൊഴില്‍ വകുപ്പും ഗൗരവത്തോടെ വിഷയത്തില്‍ ഇടപെടണമെന്നും യൂണിയന് ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, News, Protest, Bar, CITU, Will conduct protest if deny employment by bar owners: CITU