കാസര്‍കോട് ഗവ. കോളജ് ഭരണം യുഡിഎസ്എഫിനോ എസ്എഫ്‌ഐക്കോ?
Oct 7, 2016, 18:17 IST
കാസര്‍കോട്: (www.kasargodvartha.com 07.10.2016) ഗവ. കോളജ് ഭരണം ഇത്തവണ ആര്‍ക്കാണെന്ന കാര്യത്തില്‍ അവകാശത്തര്‍ക്കം ഉയരാന്‍ സാധ്യത. ഒമ്പത് മേജര്‍ സീറ്റുകളില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്ന് സീറ്റ് യുഡിഎസ്എഫിനും ആറ് സീറ്റ് എസ്എഫ്‌ഐക്കുമാണ് ലഭിച്ചത്. അതേസമയം ക്ലാസ് പ്രതിനിധികളെ കൂടി കൂട്ടിയാല്‍ ആകെയുള്ള 26 സീറ്റില്‍ 11 യുഡിഎസ്എഫിനും 10 സീറ്റ് എസ്എഫ്‌ഐക്കും അഞ്ച് സീറ്റ് എബിവിപിക്കുമാണ് ലഭിച്ചത്.
ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട 26 പേര്‍ ചേര്‍ന്ന് മൂന്ന് പേരെ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ തങ്ങള്‍ക്ക് യൂണിയന്‍ ഭരണം ലഭിക്കുമെന്നാണ് യുഡിഎസ്എഫ് അവകാശപ്പെടുന്നത്. അതേസമയം, ആറ് മേജര്‍ സീറ്റുകള്‍ ലഭിച്ച തങ്ങള്‍ക്കാണ് യൂണിയന്‍ ഭരണം നിയന്ത്രിക്കാന്‍ കഴിയുക എന്ന് എസ്എഫ്‌ഐയും അവകാശപ്പെടുന്നു. അതേ സമയം കഴിഞ്ഞ തവണ ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ മാത്രം ജയിക്കാന്‍ കഴിഞ്ഞ തങ്ങള്‍ക്ക് അത് അഞ്ച് സീറ്റാക്കി ഉയര്‍ത്താന്‍ കഴിഞ്ഞത് നേട്ടമാണെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇതോടെ കോളജ് ഭരണം ആര്‍ക്കായിരിക്കുമെന്ന തര്‍ക്കം ഉയരാനിടയുണ്ട്.
Keywords: kasaragod, Kerala, College, govt.college, Vidya Nagar, election, SFI, KSU, MSF, Union Election, UDSF, 26 Seats.