വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവിന്റെ അശ്ലീല സന്ദേശം; പാര്‍ട്ടി യോഗം തുടങ്ങി, നടപടിയില്ലെങ്കില്‍ സ്‌ക്രീന്‍ഷോട്ട് ഫ്‌ളക്‌സ് അടിച്ചുതൂക്കുമെന്ന് പാര്‍ട്ടി അനുഭാവികള്‍
Jun 24, 2017, 13:21 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.06.2017) യുവ നേതാവ് പാര്‍ട്ടി കുടുംബത്തില്‍പെട്ട യുവതിക്ക് വാട്സ്ആപ്പിലൂടെ അശ്ലീലസന്ദേശമയച്ച സംഭവം ചര്‍ച്ച ചെയ്യുന്നതിനായി മേല്‍കമ്മിറ്റി യോഗം പിലിക്കോട് പടുവളത്ത് തുടങ്ങി. മൂന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളും മേല്‍കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് പ്രാദേശിക യോഗവും ചേരും. ഇതിനു ശേഷമായിരിക്കും നടപടി സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.
അതിനിടെ സംഭവത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ നേതാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫ്‌ളക്‌സ് അടിച്ചുതൂക്കുമെന്ന് അനുഭാവികള്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ നേതാവ് നടത്തുന്ന പി.എസ്.സി കോച്ചിംഗ് സെന്ററില്‍ അധ്യാപികയായ പയ്യന്നൂര്‍ സ്വദേശിനിക്കാണ് യുവ നേതാവ് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശമയച്ചത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കോച്ചിംഗ് സെന്ററിലെ ജോലി മതിയാക്കി ഭര്‍ത്താവിന്റടുക്കല്‍ പോകാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് നേതാവിന്റെ അശ്ലീല സന്ദേശം യുവതിയുടെ ഫോണിലേക്കെത്തിയത്.
ഇതേ തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ ആദ്യം പയ്യന്നൂരിലെ പാര്‍ട്ടി നേതൃത്വത്തിനും അവരുടെ നിര്‍ദേശ പ്രകാരം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രാദേശിക കമ്മിറ്റിയും മേല്‍കമ്മിറ്റിയും ശനിയാഴ്ച വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്‍കമ്മിറ്റി യോഗം ആദ്യം നടക്കുന്നത്.
Related News:
വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവ് അശ്ലീല സന്ദേശം അയച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയോഗം വിളിച്ചു
ഭര്‍തൃമതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ച യുവ നേതാവിനെതിരെ കുടുംബം പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി നല്‍കാനൊരുങ്ങുന്നു
യുവതിയുടെ മൊബൈലിലേക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; നേതാവ് പ്രതികാരം തീര്‍ത്തത് പിതാവിന്റെ കടയ്ക്കു മുന്നില്‍ മാലിന്യം നിക്ഷേപിച്ച്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Trikaripur, news, Political party, Woman, complaint, Whatsapp-message-issue; Party meeting started