Tooth Extraction | പല്ല് എടുത്തുകളഞ്ഞതിനുശേഷം ഈ ഭക്ഷണങ്ങള്‍ കഴിക്കാം
Mar 17, 2024, 18:59 IST
കൊച്ചി: (KasargodVartha) ചില സന്ദര്‍ഭങ്ങളില്‍ അവസ്ഥ മോശമായാല്‍ പല്ല് എടുത്തുകളയേണ്ടി വരാറുണ്ട്. പല്ല് എടുത്ത് കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പാടില്ല. കട്ടി കുറഞ്ഞ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. അത് പലപ്പോഴും ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുമുണ്ട്. ഏതൊക്കെ ഭക്ഷണമാണ് ഈ സമയത്ത് കഴിക്കേണ്ടതെന്ന് അറിയാം.
*സൂപ്പുകള്‍
പൊതുവെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നതാണ് സൂപ്പുകള്‍. വൈറ്റമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുള്ള സൂപ്പുകള്‍ അമിതഭാരം കുറയ്ക്കാനും ഉത്തമമാണ്. പല്ല് എടുത്ത ശേഷം കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സൂപ്പ് കഴിക്കാവുന്നതാണ്. തണുത്തതോ അല്ലെങ്കില്‍ ചൂട് ഉള്ളതോ ആയ സൂപ്പുകള്‍ കഴിക്കാന്‍ ശ്രമിക്കുക.
*സ്മൂത്തീസ്
പല്ല് എടുത്ത ശേഷം സ്മൂത്തീസ് കഴിക്കുന്നത് ഏറെ നല്ലതാണ്. രാവിലെ പ്രഭാത ഭക്ഷണമായി സ്മൂത്തീസ് കഴിക്കുന്നവരുണ്ട്. ഈ പാനീയത്തില്‍ പ്രോട്ടീന്‍, കാല്‍സ്യം, പ്രോബയോട്ടിക്‌സ് എന്നിവ ചേര്‍ക്കുന്നതിന് ഇഷ്ടപ്പെട്ട പഴങ്ങളും തൈരുമൊക്കെ മിക്‌സ് ചെയ്യാം. അസിഡിറ്റി കുറയ്ക്കാന്‍ തൈരോ സമാനമായ പാല്‍ ഉല്പന്നങ്ങളോ ചേര്‍ക്കാം, ഇത് മോണയുടെ വേദനയെ കുറയ്ക്കും. സ്‌ട്രോ ഉപയോഗിക്കാതെ തന്നെ സ്മൂത്തികള്‍ കുടിക്കാന്‍ ശ്രമിക്കുക.
പ്യൂരി അല്ലെങ്കില്‍ ഉടച്ച ഭക്ഷണങ്ങള്‍
പല്ലെടുത്ത ശേഷം ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ അരച്ചോ ഉടച്ചോ കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ കിട്ടുന്നില്ലെന്ന ബുദ്ധിമുട്ട് ഇതിലൂടെ മാറ്റാം. ഉരുളക്കിഴങ്ങോ, ഇഷ്ടപ്പെട്ട പഴങ്ങളോ പച്ചക്കറികളോ ഇതുപോലെ ഉടച്ചോ, അരച്ചോ കഴിക്കാവുന്നതാണ്.
ഇത് ദഹനം എളുപ്പമാക്കാനും പല്ല് എടുത്തതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഭക്ഷണം കഴിക്കാനും സഹായിക്കും. ബ്രഡും ചോറുമൊക്കെ ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ബ്രഡ് പാലില്‍ മുക്കി അലിയിച്ചും കഴിക്കാം.

Keywords: What to Eat After a Tooth Extraction, Kochi, News, Tooth Extraction, Food Tips, Health, Health Tips, Doctor, Treatment, Kerala News.