city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Revocation | യൂണിയൻ നേതാക്കളുടെ സമ്മർദം ഫലം കണ്ടു; ക്ഷേമപെൻഷൻ തട്ടിപ്പിലെ സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു തുടങ്ങിയതിൽ വിമർശനം ശക്തം

Representational Image Generated by Meta AI

● 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു.
● പലിശയടക്കം പണം തിരിച്ചടച്ചു.
● പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നു.

തിരുവനന്തപുരം: (KasargodVartha) ക്ഷേമപെൻഷൻ തട്ടിപ്പിൽ റവന്യൂ വകുപ്പിലെ 16 പേരുടെ സസ്പെൻഷൻ  പിൻവലിച്ചതോടെ തട്ടിപ്പിന് സർക്കാർ തന്നെ കൂട്ടുനിൽക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് കരുത്തേകിയതായി വിമർശകർ. സംസ്ഥാനത്ത് 1500 ലേറെ സർക്കാർ ജീവനക്കാർ അനധികൃതമായി ക്ഷേമ പെൻഷൻ വാങ്ങുന്നുവെന്ന് നേരത്തെ തന്നെ ധനകാര്യ വകുപ്പ് കണ്ടെത്തിയിരുന്നു. 

കൂടുതൽ അന്വേഷണം നടത്താനുള്ള ധനകാര്യവകുപ്പിന്റെ തീരുമാനത്തെ സർക്കാർ അനുകൂല യൂണിയൻ നേതാക്കളുടെ ഇടപെടൽ കൊണ്ട് സർക്കാർ തടയുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലായി നൂറുകണക്കിന് ജീവനക്കാരെയാണ് അന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സർക്കാരിന്റെ ഈ നടപടിക്കെതിരെ സർക്കാർ അനുകൂല സംഘടനകൾ രംഗത്ത് വരികയും, സസ്പെൻഷൻ നടപടികൾ മരവിപ്പിക്കണമെന്ന് യൂണിയൻ നേതാക്കളുടെ സമ്മർദവും ഉണ്ടായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതുമാണ്.

ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം റവന്യൂ സർവേ ഭൂരേഖ വകുപ്പുകളിൽ നിന്ന് സസ്പെൻഷനിൽ ആയിരുന്ന 38 ജീവനക്കാരിൽ 16 പേരുടെ സസ്പെൻഷൻ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തട്ടിപ്പു സംഘത്തിന് സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന ആക്ഷേപവും പ്രതിപക്ഷ നിരകളിൽ നിന്ന് ഇതിനകം ഉയർന്നു വന്നിട്ടുണ്ട്.

അനർഹമായി കൈപ്പറ്റിയ തുകയും, 18% പലിശയും തിരിച്ചടച്ചതിനെ തുടർന്നാണ് അവർക്കെതിരായ നടപടി അവസാനിപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്. ക്ഷേമ പെൻഷൻ തട്ടിപ്പിൽ കഴിഞ്ഞ വർഷം ഡിസംബർ മാസമാണ് റവന്യൂ വകുപ്പിലെ 38 ജീവനക്കാർക്ക് എതിരെ സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. എല്ലാവരിലേക്കും ഈ വിവരങ്ങൾ എത്തിക്കുക.

The Kerala government's decision to revoke the suspension of 16 revenue department employees involved in the welfare pension fraud has sparked criticism. The opposition alleges that the government is supporting the fraud. The suspension was lifted after the employees repaid the wrongfully claimed amount with 18% interest.

#WelfarePensionFraud #KeralaGovernment #SuspensionRevoked #Corruption #KeralaNews #GovernmentEmployees

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub