നോര്‍ത്ത് കോട്ടച്ചേരി റോഡിലും വയലിലും മാലിന്യ നിക്ഷേപം; നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യം
Jan 8, 2017, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/01/2017) മണലില്‍ വെള്ളായിപ്പാലം നോര്‍ത്ത് കോട്ടച്ചേരി റോഡിലും വയലിലും തോട്ടിലും മാലിന്യം നിക്ഷേപിക്കുന്നതിന് ഉടന്‍ തടയിടണമെന്നു അജാനൂര്‍ മണലില്‍ മെട്രോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രദേശങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം വലിച്ചെറിയുന്നതുമൂലം ഇതുവഴി കാല്‍നടയാത്ര പോലും ദുസഹമാണ്.
മാലിന്യ നിക്ഷേപത്തിനു അറുതിവരുത്താന്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ക്ലബ് പ്രസിഡണ്ട് പ്രകാശന് കുന്നത്ത് അധ്യക്ഷത വഹിച്ചു. പ്രമോദ് മണലില്‍, രമേശന്, സി.വി. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. ബാബു മണ്ഡ്യംവളപ്പ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പ്രകാശന് കുന്നത്ത് (പ്രസിഡണ്ട്), കെ. രാകേഷ് (വൈസ്. പ്രസിഡണ്ട്), ബാബു മണ്ഡ്യന്വളപ്പ് (സെക്രട്ടറി), എം. രാകേഷ് (ജോയിന്റ് സെക്രട്ടറി), ബാബു കിഴക്കേവളപ്പ് (ട്രഷറര്‍).

Keywords: Kasaragod, Kerala, Road, kottacheri, Cleaning, waste dump, Waste dumping in Kottacheri road.