city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനരോഷത്തിനുമുന്നില്‍ നഗരസഭ മുട്ടുമടക്കി; മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു

നീലേശ്വരം: (www.kasargodvartha.com 17.04.2017) മാലിന്യപ്രശ്‌നത്തില്‍ ഉയര്‍ന്ന ജനരോഷത്തിനുമുന്നില്‍ നീലേശ്വരം നഗരസഭ ഒടുവില്‍ മുട്ടുമടക്കി. നീലേശ്വരം നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും നഗരസഭ മുന്‍കൈയെടുത്ത് നീക്കം ചെയ്തു.

കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നഗരസഭയുടെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുകയായിരുന്നു. ഇത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നീക്കം ചെയ്യാന്‍ നഗരസഭ തയ്യാറായില്ല. നഗരസഭയുടെ ഈ നിഷേധാത്മക നയത്തിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് നഗരസഭയും നഗരസഭയിലെ ആരോഗ്യ വകുപ്പ് വിഭാഗവും മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തത്.

ജനരോഷത്തിനുമുന്നില്‍ നഗരസഭ മുട്ടുമടക്കി; മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്തു


തലശ്ശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒലീന എന്ന സംഘടനയുടെ സഹായത്തോടെയാണ് മാലന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് നീക്കിയത്. നഗരമാലിന്യങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കാന്‍ ഒലീനക്ക് മാത്രമാണ് അംഗീകാരമുളളത്. നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നീലേശ്വരം ലയണ്‍സ് ക്ലബും നീലേശ്വരം നഗരസഭയുമാണ് ധാരണയുണ്ടാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ വാര്‍ഡുകളിലേയും മാലിന്യങ്ങള്‍ നിശ്ചിത സ്ഥലത്ത് നിക്ഷേപിച്ചാല്‍ നഗരസഭയും ലയണ്‍സ് ക്ലബും അവ ശേഖരിച്ച് കൊണ്ടുപോകുമെന്നായിരുന്നു ജനങ്ങളെ അറിയിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നഗരസഭയും ലയണ്‍സ് ക്ലബും നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. ആദ്യം രണ്ടുതവണ ഇവ ശേഖരിച്ച് 22 ലോഡോളം മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയെങ്കിലും പിന്നീട് ഇവ ശേഖരിക്കാന്‍ നഗരസഭയും ലയണ്‍സ് ക്ലബും തയ്യാറായില്ല. ആദ്യം മാലിന്യം കൊണ്ടുപോയ വകയില്‍ രണ്ടര ലക്ഷത്തോളം രൂപയാണ് ചിലവായത്.പിന്നീട് മാലിന്യ കൊണ്ടുപോകാന്‍ നഗരസഭക്കും ലയണ്‍സ് ക്ലബിനും പണമില്ലാതെ വന്നതോടെയാണ് മാലിന്യശേഖരണം നിലച്ചത്.

ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ശക്തമായ തോതില്‍ വേനല്‍മഴ വന്നതോടെ മാലിന്യം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്താനും തുടങ്ങിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala,News, Waste Dump, Cleaning, Intrusiveness, Health.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia