city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍

മൊഗ്രാല്‍: (www.kasargodvartha.com 23.06.2017) പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ രോഗഭീതിയില്‍ നാട്ടുകാര്‍. മൊഗ്രാല്‍ പുഴയോരത്താണ് അറവ് മാലിന്യവും ഹോട്ടല്‍ വേസ്റ്റും മറ്റും തള്ളി മലിനമാക്കുന്നത്. മൊഗ്രാല്‍ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമാണ്.

അറവു മാലിന്യവും വീടുകളിലെ വേസ്റ്റ് സാധനങ്ങളും കൊണ്ട് ഈ പ്രദേശം വീര്‍പ്പു മുട്ടുകയാണ്. മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയിലാണ് ജനങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നത്. ഇതിനെതിരെ കണ്ണ് തുറക്കേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍


പഞ്ചായത്ത് അധികൃതര്‍ മറ്റു പ്രൊജക്ടുകളില്‍ ഒരുപാട് പണം ചെലവഴിക്കുമ്പോള്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഇത്തരം സംഭവങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന ഈ നിലപാട് ശരിയല്ല. ഈ അവസ്ഥ ഇനിയും തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ മുന്നറിയിപ്പ് നല്‍കി.

പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍

മലിനമായ മൊഗ്രാല്‍ പുഴ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് സെക്രട്ടറി അര്‍ഷാദ് തവക്കല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.

പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral, News, Kerala, River, Waste, Natives, DYFI, Petition, Action, Waste disposal common in river side: Public afraid of diseases.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia