പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു; രോഗഭീതിയില്‍ നാട്ടുകാര്‍
Jun 23, 2017, 13:00 IST
മൊഗ്രാല്‍: (www.kasargodvartha.com 23.06.2017) പുഴയോരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവായതോടെ രോഗഭീതിയില്‍ നാട്ടുകാര്‍. മൊഗ്രാല്‍ പുഴയോരത്താണ് അറവ് മാലിന്യവും ഹോട്ടല്‍ വേസ്റ്റും മറ്റും തള്ളി മലിനമാക്കുന്നത്. മൊഗ്രാല്‍ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമാണ്.
അറവു മാലിന്യവും വീടുകളിലെ വേസ്റ്റ് സാധനങ്ങളും കൊണ്ട് ഈ പ്രദേശം വീര്‍പ്പു മുട്ടുകയാണ്. മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയിലാണ് ജനങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞു കൂടുന്നത്. ഇതിനെതിരെ കണ്ണ് തുറക്കേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പഞ്ചായത്ത് അധികൃതര്‍ മറ്റു പ്രൊജക്ടുകളില്‍ ഒരുപാട് പണം ചെലവഴിക്കുമ്പോള്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഇത്തരം സംഭവങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്ന ഈ നിലപാട് ശരിയല്ല. ഈ അവസ്ഥ ഇനിയും തുടര്‍ന്നാല്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ മുന്നറിയിപ്പ് നല്കി.
മലിനമായ മൊഗ്രാല്‍ പുഴ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് സെക്രട്ടറി അര്‍ഷാദ് തവക്കല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral, News, Kerala, River, Waste, Natives, DYFI, Petition, Action, Waste disposal common in river side: Public afraid of diseases.