വലിച്ചെറിയാനുള്ളതല്ല പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍! നാടിന്റെ നന്മയ്ക്കായി കൈകോര്‍ത്ത് വിദ്യാര്‍ത്ഥികള്‍
Dec 8, 2018, 18:28 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2018) ഉപയോഗിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയാനുള്ളതല്ല പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍. അത് കഴുകി വൃത്തിയാക്കിയാല്‍ വീണ്ടും ഉപയോഗിക്കുന്നതിനായ് റീ സൈക്കിള്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കി ദുര്‍ഗയിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കത്തിക്കുന്നത് മൂലം ഒരുപാട് അസുഖങ്ങള്‍ ഉണ്ടാകുമെന്നും ഉപയോഗിച്ച് കഴിഞ്ഞവ കഴുകി ഉണക്കി ആക്രി കടകളില്‍ നല്കിയാല് നമുക്ക് കാശ് ലഭിക്കുന്നതോടൊപ്പം തന്നെ പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും നാടിനെ മാലിന്യ മുക്തമാക്കാനും സാധിക്കും.
നാടിനെ മാലിന്യമുക്തമാക്കുന്നതോടൊപ്പം തന്നെ നമുക്ക് വരുമാനം ലഭിക്കുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തനം എല്ലാവരിലും എത്തിക്കുന്നതിനാണ് ഇങ്ങനെയൊരു പ്രവര്‍ത്തനം ഏറ്റെടുത്തത്. സ്കൂളിന്റെ പരിസരത്തെ വീടുകളില്‍ നിന്ന് പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ എച്ച്.ആര്. ശ്രീധരന് നിര്‍വ്വഹിച്ചു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പി.വി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരിത മിഷന് ജില്ലാ കോഡിനേറ്റര്‍ എന്‍. സുബ്രഹ്മണ്യന് ബോധവല്‍ക്കരണ ക്ലാസെടുത്തു. എന്‍എസ്എസ് കോഡിനേറ്റര്‍ രൂപ രാജന്, വളണ്ടിയര്‍മാരായ ഡി. ആശ, സജീവ് കുമാര്‍ പി.ബി എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Plastic, waste, Waste collected by students
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Plastic, waste, Waste collected by students
< !- START disable copy paste -->