Complaint | റോഡ് കയ്യേറ്റത്തിനെതിരെ പൊതുമരാമത്ത് എക്‌സിക്യൂടിവ് എന്‍ജിനീയര്‍ സ്ഥാപിച്ച 2 മുന്നറിയിപ്പ് ബോര്‍ഡുകളും പിഴുതെടുത്ത് കൊണ്ടുപോയി; ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു; 'സംഭവത്തില്‍ പരാതി നല്‍കി'
Jun 14, 2022, 20:37 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഒടയഞ്ചാല്‍-ചെറുപുഴ മെകാഡം റോഡ് കടന്നുപോകുന്ന പരപ്പക്കും വെള്ളരിക്കുണ്ടിനും ഇടയില്‍ കനകപ്പള്ളിയില്‍ റോഡ് കയ്യേറ്റത്തിനെതിരെ പൊതുമരാമത്ത് എക്‌സിക്യൂടിവ് എന്‍ജിനീയര്‍ സ്ഥാപിച്ച രണ്ട് മുന്നറിയിപ്പ് ബോര്‍ഡുകളും പിഴുതെടുത്ത് കൊണ്ടുപോയി.
ബോര്‍ഡ് പിഴുതെടുത്ത് കൊണ്ടു പോകുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് പൊലീസിനെ പരാതി അറിയിച്ചിട്ടുണ്ടെന്ന് പിഡബ്ല്യുഡി എക്‌സിക്യൂടിവ് എന്‍ജിനീയര്‍ പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കനകപ്പള്ളി മുസ്ലീം പള്ളിക്ക് എതിര്‍വശത്താണ് പിഡബ്ല്യുഡി എക്‌സിക്യൂടിവ് എന്‍ജിനീയര്‍ പൊതുസ്ഥലം കയ്യേറുന്നത്തിനെതിരെ രണ്ട് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
ഇവിടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം നശിപ്പിച്ചപ്പോള്‍ തന്നെ പരാതി പൊലീസില്‍ അറിയിച്ചിരുന്നുവെന്ന് എക്‌സിക്യൂടിവ് എന്‍ജിനീയര്‍ പറഞ്ഞു.
അവശേഷിച്ച മറ്റൊരു ബോര്‍ഡ് കൂടി തിങ്കളാഴ്ച പിഴുതെടുത്തതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നു.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് പരാതി അന്വേഷിക്കാന്‍ വൈകിയതെന്ന് വെള്ളരിക്കുണ്ട് എസ്‌ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷണം തുടങ്ങിയതായും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും വെള്ളരിക്കുണ്ട് എസ്‌ഐ പറഞ്ഞു. റോഡും ഫൂട് പാതും കൈയ്യേറുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടു.

Keywords: News, Kerala, Kasaragod, Top-Headlines, Vellarikundu, PWD-office, Complaint, People, Road, Police, Public Works Executive Engineer, PWD, Warning boards by Public Works Executive Engineer against road encroachment were removed; Complaint filed.
< !- START disable copy paste -->