കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ ഏക സിപിഎം അംഗത്തിന്റെ ജന്മദിനം കേക് മുറിച്ച് ആഘോഷമാക്കി ഭരണസമിതി
Jan 17, 2022, 11:08 IST
/ സുധീഷ് പുങ്ങംചാൽ.
വെള്ളരിക്കുണ്ട്: (www.kasargodvartha.com 17.01.2022) സിപിഎം ബ്രാഞ്ച് സെക്രടറി കൂടിയായ പഞ്ചായത്ത് അംഗത്തിന്റെ ജന്മദിനം കേക് മുറിച്ച് ആഘോഷിച്ച് കോൺഗ്രസ് ഭരിക്കുന്ന ഭരണ സമിതി. കോൺഗ്രസിന് മൃഗീയ ആധിപത്യമുള്ള ബളാൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളാണ് ഏക സിപിഎം പ്രതിനിധിയായ വനിതാ അംഗം സന്ധ്യ ശിവന്റെ ജന്മദിനം ആഘോഷിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് പ്രത്യേകയോഗം ചേർന്നാണ് ജന്മദിനം വളരെ ലളിതമായി ആഘോഷിക്കാൻ തീരുമാനിച്ചത്. പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒരുക്കിയ വേദിയിൽ ഭരണസമിതി അംഗങ്ങൾക്കൊപ്പം പഞ്ചായത്ത് ജീവനക്കാരും പങ്കെടുത്തു. പ്രസിഡന്റ് രാജു കട്ടക്കയം ജന്മദിന ആശംസകൾ നേർന്ന ശേഷം സന്ധ്യശിവനെ കേക് മുറിക്കാൻ ക്ഷണിച്ചു.
തെരഞ്ഞെടുക്കപ്പെട്ട വാർഡിന്റെയും അംഗത്തിൻ്റെപേരും എഴുതിയ കേക് മുറിച്ച് ആദ്യ മധുരം പ്രസിഡണ്ട് രാജു കട്ടക്കയത്തിന് സന്ധ്യ ശിവൻ കൈമാറിയപ്പോൾ വൈസ് പ്രസിഡന്റ് എം രാധാമണി അടക്കമുള്ള കോൺഗ്രസിന്റെ മുഴുവൻ മെമ്പർമാരും ജീവനക്കാരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ട് അവർക്ക് ആശംസകൾ നേർന്നു.
പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അലക്സ് നെടിയകാലയിൽ, ടി അബ്ദുൽ ഖാദർ, പി പത്മാവതി, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി, ദേവസ്യതറപ്പേൽ, വിനു കെ ആർ, പി സി രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസ്സി ചാക്കോ, ശ്രീജ രാമ ചന്ദ്രൻ, കെ വിഷ്ണു, എം അജിത എന്നിവർ സംസാരിച്ചു.
16 വാർഡുള്ള ബളാൽ പഞ്ചായത്തിൽ പതിനാലും കോൺഗ്രസാണ് പ്രതിനിധാനം ചെയ്യുന്നത്. ഒരെണ്ണത്തിൽ സിപിഐ അംഗവും ഉണ്ട്. പഞ്ചായത്തിലെ നാലാം വാർഡായ മരുതുംകുത്ത് നിന്നാണ് സന്ധ്യ ശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. ഇവർ രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തങ്ങളിലൂടെ ഏവർക്കും സ്വീകാര്യത നേടിയ അംഗം കൂടിയാണ്.
ആധിപത്യം ഉള്ളത് കൊണ്ട് അടിച്ചമർത്തുകയല്ല മറിച്ചു അരികിൽ ചേർത്ത് നിർത്തുന്നതാണ് കോൺഗ്രസിന്റെ ബളാൽ പഞ്ചായത്തിലെ നയമെന്നും അതിനാലാണ് ഏക സിപിഎം പ്രതിനിധിക്ക് പിറന്നാൾ മധുരം നൽകാൻ ഭരണസമിതി തയ്യാറായതെന്നും പ്രസിഡന്റ് രാജു കട്ടക്കയം കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Ward member's birthday celebrated, Kerala, Kasaragod, Vellarikundu, News, Top-Headlines, Celebration, Congress, CPM, Birthday, Panchayath, President.