ഇത് മലയാള നാട്, കന്നട കൊണ്ട് പോയ്‌ക്കോ... കാസര്‍കോട് ഗവ. കോളജില്‍ കന്നട വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന ചുവരെഴുത്തുകള്‍
Nov 1, 2017, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 01/11/2017) ഇത് മലയാള നാട്, കന്നട കൊണ്ട് പോയ്‌ക്കോ... കാസര്‍കോട് ഗവ. കോളജില്‍ കന്നട വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കന്നട വിദ്യാര്‍ത്ഥികള്‍ കരിദിനമാചരിക്കുകയും പഠിപ്പ് മുടക്ക് സമരം നടത്തുകയും ചെയ്തതിനു പിന്നാലെയാണ് കോളജില്‍ കന്നട വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രകോപനപരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നട ഭാഷകള്‍ പഠിക്കുന്നുണ്ടെന്നും ഇതുകൂടാതെ മാതൃഭാഷയായി മലയാളം കൂടി അടിച്ചേല്‍പിക്കുന്നത് തങ്ങള്‍ പഠന ഭാരം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് പഠിപ്പുമുടക്ക് സമരം കന്നട വിദ്യാര്‍ത്ഥികള്‍ നടത്തിയത്. ഇതിനെതിരെ മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നതോടെ സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് മലയാള വിഭാഗം വിദ്യാര്‍്ത്ഥികളെ പിന്തിരിപ്പിച്ചത്.
പിന്നീട് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ പോലീസും സമര പ്രതിനിധികളും കോളജില്‍ ചര്‍ച്ച നടത്തി. നമ്മ ഊറ് കേരളം, ഏതിലും മുന്നില്‍ കേരളം, നവംബര്‍ 1 കേരളപ്പിറവി ദിനം അല്ലാതെ കര്‍ണാടക പിറവി ദിനമല്ല, ദൈവത്തിന്റെ സ്വന്തം നാട് കേരളം, ദൈവത്തിന്റെ സ്വന്തം ഭാഷ മലയാളം, കന്നട കൊണ്ട് പോയ്‌ക്കോ.. ഇത് മലയാള നാട് എന്നിങ്ങനെയായിരുന്നു ചുവരെഴുത്ത്. ചുവരെഴുത്ത് നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുക്കാനും ചുവരെഴുത്ത് മായ്ച്ച് കളയാനും ചര്‍ച്ചയില്‍ തീരുമാനമായി. കേരളപ്പിറവി ദിനാഘോഷം സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയാണെന്നും ഇത് നടത്താതിരിക്കാന്‍ കഴിയില്ലെന്നും കോളജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തി. കന്നഡ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ ജില്ലാ കലക്ടര്‍ മുഖാന്തിരം വിശദമായ റിപോര്‍ട്ട് തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ കോളജിന് എന്തെങ്കിലും ചെയ്യാന്‍ പരിമിതിയുണ്ടെന്നുമാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തിയത്.

Related news;
കേരളപ്പിറവി ദിനത്തില്‍ കാസര്‍കോട് ഗവ. കോളജില്‍ കന്നട വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്ക് സമരവും കരിദിനവും; പ്രതിഷേധവുമായി മലയാളി വിദ്യാര്‍ത്ഥികളും രംഗത്ത്, പോലീസ് സ്ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kasaragod, Govt.college, Students, News, Kannad, Malayalam, Strike, Principal, Languages, Conflict !- START disable copy paste -->