പെരുമ്പട്ടയില്‍ വന്‍ നാശനഷ്ടം; സുന്നീ സെന്ററിന്റെ മതിലിടിഞ്ഞുവീണു രണ്ടു പേര്‍ക്ക് പരിക്ക്
May 8, 2014, 23:18 IST
നീലേശ്വരം: (www.kasargodvartha.com 08.05.2014) പെരുമ്പട്ടയില്‍ സൂന്നീ സെന്ററിന്റെ മതില് ഇടിഞ്ഞു വീണു രണ്ടുപേര്‍ക്കു പരിക്കേറ്റു. പെരുമ്പട്ടയിലെ പുഷ്കരന്, കക്കോട് ബാബു എന്നിവര്‍ക്കാണു പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പുഷ്കരനെ മംഗലാപുരം ആശുപത്രിയിലും ബാബുവിനെ പയ്യന്നൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ പെരുമ്പട്ടയില്‍ നാലു വീടുകളും തകര്‍ന്നു.
ശക്തമായ വേനല്‍ മഴയില്‍ വ്യാപകനാശം. മലയോര പ്രദേശങ്ങളില്‍ കാറ്റിലും മിന്നലിലും കൃഷികള്‍ നശിച്ചു. കുണ്ടംകുഴി, കാരക്കാട്, പാണ്ടിക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വാഴകളും കവുങ്ങുകളും നിലംപൊത്തി. വീടുകളും തകര്‍ന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ വീട് ഭാഗികമായി തകര്‍ന്നു. 19,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് താലൂക്കില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 30,000 രൂപയുടെ നഷ്ടമുായി.
കുമ്പള ബംബ്രാണയിലെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് ഭാഗികമായി തകര്‍ന്നു. 23,100 രൂപയുടെ നഷ്ടമാണുണ്ടായത്. ശക്തമായ മഴയെതുടര്‍ന്നു പുഴകളില്‍ നീരൊഴുക്കു വര്‍ധിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. വ്യാഴ്ച രാവിലെ എട്ടു വരെ ജില്ലയില്‍ 30.6 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി ജില്ലാ കണ്ട്രോള് റൂമില്‍ നിന്നും അറിയിച്ചു.
Advertisement:
ശക്തമായ വേനല്‍ മഴയില്‍ വ്യാപകനാശം. മലയോര പ്രദേശങ്ങളില്‍ കാറ്റിലും മിന്നലിലും കൃഷികള്‍ നശിച്ചു. കുണ്ടംകുഴി, കാരക്കാട്, പാണ്ടിക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വാഴകളും കവുങ്ങുകളും നിലംപൊത്തി. വീടുകളും തകര്‍ന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ വില്ലേജില്‍ വീട് ഭാഗികമായി തകര്‍ന്നു. 19,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് താലൂക്കില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 30,000 രൂപയുടെ നഷ്ടമുായി.
File Photo |
Also Read:
5000 പലസ്തീന് തടവുകാര്‍ നിരാഹാര സമരത്തില്‍
Keywords: Wall Collapsed, Wall destroyed, Kerala, Kasaragod, Injured, Hospital, Rain, Lighting.
5000 പലസ്തീന് തടവുകാര്‍ നിരാഹാര സമരത്തില്‍
Keywords: Wall Collapsed, Wall destroyed, Kerala, Kasaragod, Injured, Hospital, Rain, Lighting.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067