city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍

ബോവിക്കാനം: (www.kasargodvartha.com 02/02/2015) ബോവിക്കാനം, പൊവ്വല്‍, മാസ്തിക്കുണ്ട് പ്രദേശങ്ങളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നു. കടകള്‍ അടച്ചിട്ടും ഓട്ടോ-ടാക്‌സികള്‍ ഓട്ടം നിര്‍ത്തിയുമാണ് ഹര്‍ത്താല്‍. എന്നാല്‍ റോഡ് തടസമില്ല. ബസുകളും സ്വകാര്യ വാഹനങ്ങളും തടസം കൂടാതെ ഓടുന്നു.

ഞായറാഴ്ച രാത്രി ബോവിക്കാനം ടൗണിലും പൊവ്വലിലും വാഹനങ്ങള്‍ക്കും കടകള്‍ക്കും ബോവിക്കാനത്തെ ഒരു ആരാധനാലയത്തിനും നേരെ അക്രമമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബോവിക്കാനം ജമാഅത്തിന് കീഴിലുള്ള അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെയും വ്യാപാരികളുടെ സംയുക്ത സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍.

ഹര്‍ത്താലിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ബോവിക്കാനം ടൗണില്‍ അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. ജമാഅത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി, അല്‍-അമീന്‍ യൂത്ത് ഫെഡറേഷന്‍ പ്രസിഡണ്ട് സിദ്ദീഖ് ബോവിക്കാനം, മറ്റു ഭാരവാഹികളായ മസൂദ് ബോവിക്കാനം, അനീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ബോവിക്കാനം ടൗണിലെയും പരിസരങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. അക്രമവുമായി ബന്ധപ്പെട്ട് ആദൂര്‍ പോലീസ് ഒരു കേസെടുത്തു. ആരാധനാലയത്തിനും ഒരു ബേക്കറിക്കും കല്ലേറുണ്ടായ സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കല്ലെറിഞ്ഞ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്. അക്രമത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ആര്‍.എസ്.എസ്. വിജയശക്തി സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്കും ടെമ്പോകള്‍ക്കും മറ്റും പൊവ്വലിലും ബോവിക്കാനത്തും കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ റോഡരികില്‍ പതിയിരുന്ന ചിലര്‍ കല്ലേറ് നടത്തുകയായിരുന്നു. പ്രകോപിതരായ ആളുകള്‍ വാഹനങ്ങളില്‍ നിന്നിറങ്ങി തിരിച്ചടിക്കുകയായിരുന്നുവത്രേ. അതിനിടയിലാണ് ബേക്കറികള്‍ ഉള്‍പെടെയുള്ള കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും കൊണ്ട് ബന്തടുക്കയിലേക്ക് പോവുകയായിരുന്ന മംഗള ബസിന് നേരെ ബോവിക്കാനം ടൗണില്‍ വെച്ചുണ്ടായ കല്ലേറില്‍ ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബോവിക്കാനത്തും പൊവ്വലിലും സമീപ പ്രദേശങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നാശനഷ്ടം നേരിട്ട വ്യാപാര സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.
അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍

അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍

അക്രമം: ബോവിക്കാനത്തും പൊവ്വലിലും ഹര്‍ത്താല്‍, പോലീസ് ജാഗ്രതയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 
ബോവിക്കാനത്തും പൊവ്വലിലും സംഘര്‍ഷം; കടകളും വാഹനങ്ങളും തകര്‍ത്തു; ആരിക്കാടിയില്‍ റോഡ് ഉപരോധം
Keywords:   Kasaragod, Kerala, Bovikanam, Harthal, Police, Povvel, Attack, Assault, Vehicle, Bus, Auto Driver, RSS.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia