Media Fellowship | വിനോദ് പായം, ഫസലു റഹ്‌മാൻ അടക്കമുളവർക്ക് കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷണ ഫെലോഷിപ്പ്
● വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഫെലോഷിപ്പ് ലഭിച്ചു..
● വിദഗ്ദ്ധ സമിതിയാണ് അർഹരായവരെ തിരഞ്ഞെടുത്തത്.
● ജിഷ ജയൻ, ടി സൂരജ് എന്നിവർക്ക് സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പ്
കൊച്ചി: (KasargodVartha) കേരള മീഡിയ അക്കാദമിയുടെ 2024-25 വർഷത്തെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ദേശാഭിമാനി കാസർകോട് ബ്യൂറോ ചീഫ് വിനോദ് പായത്തിന് സമഗ്ര ഗവേഷണ ഫെലോഷിപ്പ് ലഭിച്ചു. 75,000 രൂപയാണ് ഫെലോഷിപ്പ് തുക. 'ആഗോളവൽക്കരണാനന്തര അച്ചടി മാധ്യമങ്ങളും നിർമിത ബുദ്ധി സാധ്യതകളും' എന്ന വിഷയത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുക. ചന്ദ്രിക റിപ്പോർട്ടർ എ എം ഫസലു റഹ്‌മാൻ പൊതു ഗവേഷണ മേഖലയിൽ 10,000 രൂപയുടെ ഫെല്ലോഷിപ്പിന് അർഹത നേടി.
ഒരു ലക്ഷം രൂപ വീതം ലഭിക്കുന്ന സൂക്ഷ്‌മ ഗവേഷണ ഫെലോഷിപ്പിന് ദേശാഭിമാനിയിലെ ജിഷ ജയൻ, മാതൃഭൂമിയിലെ ടി സൂരജ് എന്നിവർ അർഹരായി. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയൽ കോർഡിനേറ്റർ അനിൽ മംഗലത്ത്, ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റർ കെ ആർ അജയൻ, മാതൃഭൂമി പീരിയോഡിക്കൽസ് ജേണലിസ്‌റ്റ് ട്രെയിനി രശ്‌മി വി എസ്, പ്രസാധകൻ മാസിക എഡിറ്റോറിയൽ അസിസ്‌റ്റൻ്റ് ഡോ. രശ്‌മി ജി, മലയാള മനോരമ റിപ്പോർട്ടർ ദീപ്തി പി ജെ, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ജേണലിസ്‌റ്റ് ഹണി ആർ കെ, ജനയുഗം സബ്എഡിറ്റർ ദിൽഷാദ് എ എം, മീഡിയ വൺ ബ്രോഡ്‌കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജ്തബ എന്നിവരാണ് 75,000 രൂപയുടെ സമഗ്ര ഗവേഷണത്തിനുള്ള സ്‌കോളർഷിപ്പ് ലഭിച്ച മറ്റുള്ളവർ.
പൊതു ഗവേഷണ മേഖലയിൽ 10,000 രൂപയുടെ ഫെല്ലോഷിപ്പിന് അർഹരായവർ: ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ റിപ്പോർട്ടർ അബ്ദുൽ നാസർ എം എ, ഹരിതകേരളം ന്യൂസിലെ ചീഫ് സബ് എഡിറ്റർ നൗഫിയ ടി എസ്, 24ലെ അസി.ന്യൂസ് എഡിറ്റർ ഉന്മേഷ് കെ എസ്, സാഹായ്‌ന കൈരളിയിലെ റിപ്പോർട്ടർ സഹദ് എ എ, മീഡിയ വണ്ണിലെ സീനിയർ വെബ് ജേണലിസ്റ്റ് ഇജാസുൽ ഹക്ക് സി എച്ച്, മാധ്യമത്തിലെ സീനിയർ റിപ്പോർട്ടർ അനു എം, കൈരളി ന്യൂസിലെ ചീഫ് ബ്രോഡ്‌കാസ്റ്റ് എ പി സജിഷ, റിപ്പോർട്ടർ ചാനലിലെ ന്യൂസ് എഡി റ്റർ രമ്യ കെ എച്ച്, വീക്ഷണത്തിലെ സീനിയർ ഡെപ്യൂട്ടി എഡിറ്റർ പി സജിത്ത് കുമാർ, ദീപികയിലെ സീനിയർ റിപ്പോർട്ടർ റിച്ചാർഡ് ജോസഫ്, മാധ്യമത്തിലെ സീനിയർ ഫോട്ടോ ജേണലിസ്‌റ്റ് ബൈജു എം പി, മാധ്യമത്തിലെ സീനിയർ സബ് എഡിറ്റർ അനിത എസ്.
മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യൻ പോൾ, കെ വിമോഹൻ കുമാർ ഐഎഎസ്, ഡോ. പി കെ രാജശേഖരൻ, ഡോ. മീന ടി പിള്ള, ഡോ. നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Kerala Media Academy announced the Media Research Fellowships for 2024-25. Deshabhimani Kasargod Bureau Chief Vinod Payam received the comprehensive research fellowship of ₹75,000. Chandrika reporter AM Fazalu Rahman received a ₹10,000 fellowship in the general research category. Several others also received fellowships in comprehensive and general research categories, selected by an expert committee.
#KeralaMediaAcademy, #MediaFellowship, #Journalism, #Research, #Awards, #KeralaNews