city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 30/09/2015) ചെറുവത്തൂരിലെ വിജയ ബാങ്ക് കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം ബാങ്ക് ജീവനക്കാരിലേക്കും നീളുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടന്നത്. ഒന്നാം നിലയിലുള്ള ബാങ്കിന്റെ താഴെയുള്ള കടമുറിയില്‍ നിന്നും കോണ്‍ക്രീറ്റ് തുരന്നാണ് കവര്‍ച്ചാ സംഘം സ്‌ട്രോങ് റൂമില്‍ കടന്നത്.

സ്‌ട്രോങ് റൂമിലുണ്ടായിരുന്ന രണ്ട് സേഫ് ലോക്കറുകളില്‍ ഒന്നില്‍ നിന്നാണ് സംഘം 5.11 കോടിരൂപ വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നത്. സേഫ് ലോക്കര്‍ തകര്‍ക്കാതെയായിരുന്നു മോഷണം. ഇതാണ് ജീവനക്കാര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന സംശയത്തിന് കാരണം. ലോക്കര്‍ മനപൂര്‍വ്വം പൂട്ടാതിരുന്നതാണോ അബദ്ധത്തില്‍ പൂട്ടാന്‍ മറന്നാതാണോ എന്ന കാര്യമാണ് പോലീസ് അന്വേഷിക്കുന്നത്. കോടികളുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍  അടച്ച്പൂട്ടാന്‍ അബദ്ധത്തില്‍ മറന്ന്  പോവാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം.

ഭദ്രമായി പൂട്ടിയിരുന്ന രണ്ടാമത്തെ സേഫ് ലോക്കര്‍ കവര്‍ച്ചാ സംഘത്തിന് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് കവര്‍ച്ചാ സംഘവുമായി ജീവനക്കാര്‍ക്ക് ബന്ധമുണ്ടോ എന്ന സംശയത്തിന് കാരണം. കുഡ്‌ലു ബാങ്ക് കവര്‍ച്ചയുടെ പശ്ചാതലത്തില്‍  സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പോലീസ് ബാങ്ക് അധികൃതകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ മുഴുവന്‍ സമയ സുരക്ഷാ ജീവനക്കാരെ നിയമിക്കാന്‍ പോലും വിജയബാങ്കിന്റെ ചെറുവത്തൂര്‍ ശാഖ അധികൃതര്‍ തയ്യാറായിരുന്നില്ല. ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നതിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

Related News:
ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു


Keywords: Cheruvathur, Bank, Robbery, Police, Investigation, Kanhangad, Kasaragod, Kerala, Visit, Vijaya Bank,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia