city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിജയ ബാങ്ക് കൊള്ള: രണ്ടുപ്രതികള്‍ കൂടി റിമാന്‍ഡില്‍; ഇനി പിടികിട്ടാനുള്ളത് ഒരുപ്രതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 06/10/2015) ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ചാക്കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റിലായതോടെ ഇനി ഈ കേസില്‍ പിടിയിലാകാനുള്ളത് ഒരു പ്രതി മാത്രം. ഇടുക്കി എണ്ണകുളത്തെ രാജേഷ് മുരളി (41), കാഞ്ഞങ്ങാട് സ്വദേശിയും കുടകില്‍ താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍ (50) എന്നിവരാണ് ഒടുവില്‍ അറസ്റ്റിലായത്. ഇവരെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ അറസ്റ്റിലായ കല്ലന്‍ചിറയിലെ ലത്വീഫ്, സുലൈമാന്‍, മുബഷിര്‍, മനാഫ് എന്നിവരും റിമാന്‍ഡിലാണ്. കേസിലെ അഞ്ചാം പ്രതിയായ കുടകിലെ അബ്ദുല്‍ അഷ്‌റഫ് മാത്രമാണ് ഇനി പിടിയിലാകാനുള്ളത്. അഷ്‌റഫിനെ ഉടന്‍ അറസ്റ്റുചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. മൊത്തം ഏഴ് പ്രതികളാണ് വിജയ ബാങ്ക് കവര്‍ച്ചാ കേസിലുള്ളത്. ആറ് പ്രതികളും പിടിയിലായതോടെ ഈ കേസിന്റെ  അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. അഷ്‌റഫിനെകൂടി അറസ്റ്റുചെയ്യാനായാല്‍ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ നടപടികള്‍ പോലീസ് കൈക്കൊള്ളും. 

സെപ്തംബര്‍ 28നാണ് വിജയബാങ്കില്‍ കവര്‍ച്ചനടന്നവിവരം നാടറിഞ്ഞത്. 20 കിലോ സ്വര്‍ണവും പണവുമാണ് ഇവിടെനിന്നും കൊള്ളയടിക്കപ്പെട്ടത്. തിങ്കളാഴ്ച അറസ്റ്റിലായ അബ്ദുല്‍ ഖാദര്‍ കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശിയാണ്. ലത്വീഫിന്റെ അയല്‍കാരന്‍കൂടിയായിരുന്നു അബ്ദുല്‍ ഖാദര്‍. ലത്വീഫ് കൊളവയലില്‍നിന്നും താമസം മാറിയതോടെ അബ്ദുല്‍ ഖാദര്‍ കുടകിലേക്ക് താമസംമാറ്റുകയാണ് ഉണ്ടായത്. അവിടെനിന്നും ലത്വീഫ് സുലൈമാനെ അബ്ദുല്‍ ഖാദറിന് പരിചയപ്പെടുത്തുകയായിരുന്നു. വിജയ ബാങ്ക് കവര്‍ച്ചയ്ക്കുശേഷം സുലൈമാന്റെ മൊബൈല്‍ ഫോണിലേക്ക് തുടര്‍ച്ചയായിവന്ന അബ്ദുല്‍ ഖാദറിന്റെ ഫോണ്‍ കോളുകളാണ് ഈ കേസിന്റെ അന്വേഷണത്തിന് വഴിത്തിരിവായി മാറിയത്.

നേരത്തെ അബ്ദുല്‍ ഖാദറിനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയുംചെയ്തു. കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് ഉറപ്പായതോടെ അബ്ദുല്‍ ഖാദറിനെ കേസിലെ ഏഴാംപ്രതിയാക്കുകയായിരുന്നു. ലത്വീഫ് തന്നെയാണ് ഒന്നാം പ്രതി. സുലൈമാന്‍ രണ്ടാംപ്രതിയാണ്. ഓട്ടോഡ്രൈവറായ മുബഷിര്‍ നാലാംപ്രതിയും സ്വര്‍ണാഭരണങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ച മനാഫ് ആറാംപ്രതിയുമാണ്.
വിജയ ബാങ്ക് കൊള്ള: രണ്ടുപ്രതികള്‍ കൂടി റിമാന്‍ഡില്‍; ഇനി പിടികിട്ടാനുള്ളത് ഒരുപ്രതി


വിജയ ബാങ്ക് ജീവനക്കാരെ അന്വേഷണ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ്

വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

വിജയ ബാങ്ക് കൊള്ള: മുഖ്യപ്രതി ലത്വീഫ് ഇടുക്കിയിലെ രാജേഷിനെ പരിചയപ്പെട്ടത് ജയിലില്‍ വെച്ച്

വിജയ ബാങ്കില്‍ നിന്നും അലാം മുഴങ്ങിയപ്പോള്‍ 3 തവണ കവര്‍ച്ചക്കാര്‍ പുറത്തേക്കോടി

വിജയ ബാങ്ക് കൊള്ള: മുഴുവന്‍ സ്വര്‍ണവും കണ്ടെടുത്തു, 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, 3 പേര്‍ ഒളിവില്‍

ചെര്‍ക്കളയിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തത് 15 കിലോയോളം സ്വര്‍ണം; ചെറുവത്തൂര്‍ വിജയാ ബാങ്കില്‍ നിന്നും കവര്‍ന്നതാണെന്ന് തിരിച്ചറിഞ്ഞു

ചെര്‍ക്കളയില്‍ പൊട്ടക്കിണറില്‍ നിന്നും ഒരു ചാക്ക് സ്വര്‍ണം കണ്ടെത്തി

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

വിജയ ബാങ്ക് കവര്‍ച്ച കേസ്: മുഖ്യപ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കൊടുവള്ളിയിലെ പ്രമുഖന് സ്വര്‍ണം വില്‍ക്കാന്‍ കവര്‍ച്ചാസംഘം ബന്ധപ്പെട്ടതായി വിവരം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഇസ്മാഈലിന് ബി എസ് എന്‍ എല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്ത കോഴിക്കോട്ടെ യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: കവര്‍ച്ചാ സ്വര്‍ണം കര്‍ണാടകയിലേക്ക് മാറ്റിയതായിസൂചന; അന്വേഷണസംഘം ബംഗാളിലേക്കും തമിഴ്‌നാട്ടിലേക്കും പോയി

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച: ബാങ്ക് ജീവനക്കാരെ ചോദ്യംചെയ്യുന്നു

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

വിജയ ബാങ്ക് കവര്‍ച്ച: ആസൂത്രകന്‍ കടമുറി വാടകയ്‌ക്കെടുത്തയാളാണെന്ന് എ ഡി ജി പി ശങ്കര്‍ റെഡി

വിജയ ബാങ്ക് കവര്‍ച്ച: ഇസ്മാഇലിന് കടമുറി നല്‍കാന്‍ ഇടനിലക്കാരനായിനിന്ന യുവാവ് പിടിയില്‍

വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന

ചെറുവത്തൂരില്‍ വിജയ ബാങ്ക് സ്ലാബ് തുരന്ന് കൊള്ളയടിച്ചു

കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Keywords : Kasaragod, Kerala, Bank, Robbery, Accuse, Police, Investigation, Kanhangad, Vijaya Bank Robbery, Vijaya bank robbery: 2 more arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia