തലപ്പാടി അതിര്‍ത്തി ചെക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പെടാത്ത 2,000 രൂപയും ഏജെന്റിന്റെ കൈയില്‍ നിന്ന് 16,280 രൂപയും പിടികൂടി
Jan 12, 2022, 20:12 IST
മഞ്ചേശ്വരം: (www.kasargodvartha.com 12.01.2022) മഞ്ചേശ്വരം തലപ്പാടി ആര്‍ ടി ഒ അതിര്‍ത്തി ചെക് പോസ്റ്റില്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി, കെവി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍ പെടാത്ത 2000 രൂപയും ഏജെന്റിന്റെ കൈയില്‍ നിന്ന് 16,280 രൂപയും പിടിച്ചെടുത്തതായി വിവരം.
തൊട്ടടുത്തുള്ള ഫോറെസ്റ്റ് ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഏജെന്റുമാരെ വെച്ച് പണം പിരിക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏജെന്റുമാരെ ഫോറസ്റ്റ് ചെക് പോസ്റ്റില്‍ താമസിപ്പിച്ചാണ് പിരിവ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടത്തിയ വിജിലന്‍സ് പരിശോധനയില്‍ എജെന്റ് മാര്‍ക്കെതിരെ വിജിലന്‍സ് കര്‍ശന നടപടിയെടുത്തതിന് ശേഷമാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഏജെന്റ്മാരെ നിര്‍ത്തിയിട്ടുള്ളത്.
പരിശോധനയില്‍ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിലെ ഡിവിഷനല്‍ അകൗണ്ടന്റ് കെ പി പ്രേംജിത്, എ എസ് ഐ മാരായ രാധാകൃഷ്ണന്‍ കെ, മധുസൂദനന്‍ വി എം, സുഭാഷ് ചന്ദ്രന്‍ വിടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജീവന്‍ വി , രതീഷ് കെ വി എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Thalappady, Check-post, Vigilance-raid, Seized, Vigilance raid at Thalappadi border check post; An unaccounted amount of Rs 2,000 and Rs 16,280 were seized from the agent.
< !- START disable copy paste -->