city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനങ്ങളുടെ ശവപ്പറമ്പില്‍ അജ്ഞാത സംഘം തീയിട്ടു; 4 വാഹനങ്ങള്‍ കത്തിനശിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 26.11.2017) പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് അജ്ഞാത സംഘം തീയിട്ടു. ഇതേ തുടര്‍ന്ന് നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചട്ടഞ്ചാലില്‍ വാഹനങ്ങളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന പ്രദേശത്തെ കുറ്റിക്കാട്ടിലാണ് തീയിട്ടത്. തീ വാഹനങ്ങളിലേക്ക് ആളിപ്പടരുകയും നാല് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നും അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിയില്ല. ഇതിനിടെ വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
വാഹനങ്ങളുടെ ശവപ്പറമ്പില്‍ അജ്ഞാത സംഘം തീയിട്ടു; 4 വാഹനങ്ങള്‍ കത്തിനശിച്ചു


സമീപത്തുനിന്നും പാതി കത്തിയ ചൂട്ടും തീപ്പെട്ടിയും കണ്ടെത്തിയതോടെ ആസൂത്രിതമായ തീവെപ്പാണെന്ന് വ്യക്തമായതായി പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ചട്ടഞ്ചാല്‍ ടൗണിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ്. കാറുകള്‍ ഓട്ടോറിക്ഷകള്‍ ഉള്‍പെടെയുള്ള വാഹനങ്ങളാണ് ഈ ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്. ഇതില്‍ പല വാഹനങ്ങളും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ഈ വാഹനങ്ങള്‍ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും ഒപ്പു ശേഖരണം നടത്തുകയും ചെയ്തിരുന്നു.

രണ്ടു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് തീപിടുത്തമുണ്ടാവുകയും 25 ഓളം വാഹനങ്ങള്‍ ഭാഗികമായി കത്തിനശിക്കുകയും ചെയ്തിരുന്നു. അന്ന് ആരും തീവെച്ചതാണെന്ന് കണ്ടെത്തിയിരുന്നില്ല. പുല്ലില്‍ നിന്നും തീപടര്‍ന്നാണ് വാഹനങ്ങള്‍ കത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ശനിയാഴ്ചയുണ്ടായത് തീവെപ്പാണെന്ന് വ്യക്തമായതോടെ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും സാമൂഹ്യദ്രോഹികള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വാഹനങ്ങളുടെ ശവപ്പറമ്പില്‍ അജ്ഞാത സംഘം തീയിട്ടു; 4 വാഹനങ്ങള്‍ കത്തിനശിച്ചു
വാഹനങ്ങളുടെ ശവപ്പറമ്പില്‍ അജ്ഞാത സംഘം തീയിട്ടു; 4 വാഹനങ്ങള്‍ കത്തിനശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vehicles, fire, Chattanchal, Vehicles set fire in Police dumping yard

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia