Inspection | മീന്‍ വില്‍പന റോഡരികില്‍; കുമ്പളയില്‍ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി; വില്‍ക്കുന്നത് മാര്‍കറ്റ് കെട്ടിടത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം
Oct 22, 2022, 21:41 IST
കുമ്പള: (www.kasargodvartha.com) മീന്‍ മാര്‍കറ്റ് കെട്ടിടത്തില്‍ മീന്‍ വില്പന നടത്താതെ റോഡരികില്‍ വില്‍ക്കുന്നത് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ആരോഗ്യം, പഞ്ചായത്, പൊലീസ് വകുപ്പുകള്‍ ചേര്‍ന്ന് കുമ്പളയില്‍ പരിശോധന നടത്തി. മാര്‍കറ്റ് കെട്ടിടം വൃത്തിയാക്കി പഞ്ചായത് എന്‍ജിനിയറുടെ പരിശോധനയ്ക്ക് ശേഷം മീന്‍ വില്‍പന കെട്ടിടത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.
ഗ്രാമപഞ്ചായത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം 26ന് രാവിലെ 11ന് ഗ്രാമപഞ്ചായത് ഓഫീസില്‍ ചേരാനും വ്യാപാരികള്‍, മീന്‍ വില്‍പനക്കാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിപുലമായ യോഗം വിളിച്ചുചേര്‍ത്ത് പ്രശ്‌നം ചര്‍ച ചെയ്യാനും തീരുമാനിച്ചു. റോഡരികില്‍ മലിനജലം ഒഴുക്കുന്നതും കൊതുക് ശല്യവും ഈച്ചശല്യവും, ദുര്‍ഗന്ധവും ഉണ്ടാകുന്നുവെന്ന് പൊതുജനങ്ങളുടെയും പരിസരവാസികളുടെയും പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
കൊതുക്-ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് സി എച് സി ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പഞ്ചായത് സെക്രടറിക്ക് റിപോര്‍ട് നല്‍കിയിട്ടുണ്ട്. കുമ്പള സി എച് സി ഹെല്‍ത് സൂപര്‍വൈസര്‍ ബി അശ്റഫ്, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ നിഷാമോള്‍, എസ്‌ഐമാരായ വികെ അനീഷ്, വി രാമകൃഷ്ണന്‍, പഞ്ചായത് അസിസ്റ്റന്റ് സെക്രടറി മാത്യു കുമരംന്തറ, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ സിസി ബാലചന്ദ്രന്‍, റോബിന്‍സണ്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kasaragod, Kumbala, Fish, Fisher-Workers, Top-Headlines, Police, Public Place, Complaint, Various departments conducted joint inspection at Kumbala fish market.
< !- START disable copy paste -->