വാഹനങ്ങളുമായി നഗരത്തിൽ എത്തുന്നവർക്ക് നിർത്തിയിട്ടിരിക്കുന്ന സൈകിളുമെടുത്ത് സാധനങ്ങൾ വാങ്ങാനിറങ്ങാം; കയ്യടി വാങ്ങി വേറിട്ടൊരു പരിസ്ഥിതി സൗഹൃദ ആശയം
Nov 3, 2021, 17:09 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2021) നഗരത്തിൽ വാഹനങ്ങളുമായി എത്തുന്നവർക്ക് വാഹനം സുരക്ഷിത കേന്ദ്രത്തിൽ പാർക് ചെയ്ത് സൈകിളുമെടുത്ത് സാധങ്ങൾ വാങ്ങാനിറങ്ങാം. നഗരങ്ങളിലെ വർധിച്ചുവരുന്ന ഗതാഗത തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി 'പെഡലേഴ്സ് കാസർകോട്' കൂട്ടായ്മ സംഘടിപ്പിക്കുന്ന ഗ്രീൻ ട്രാൻസിസ്റ്റ് എന്ന ആശയത്തിൽ കേരള പിറവി ദിനത്തിലാണ് കാഞ്ഞങ്ങാട് ട്രാഫിക് സർകിൾ നന്മമരം ചോട്ടിൽ, നന്മമരം കാഞ്ഞങ്ങാട് സൈകിൾ ഏർപാടാക്കിയിരിക്കുന്നത്.
നഗരത്തിലെത്തുന്നവർക്ക് വാഹനം സുരക്ഷിതമായി പാർക് ചെയ്തുകൊണ്ട് നന്മമര ചോട്ടിൽ സജ്ജീകരിക്കുന്ന സൈകിളുകൾ എടുത്ത് നഗരത്തിലെ ആവശ്യങ്ങൾ നിർവഹിച്ച് വീണ്ടും സൈകിളുകൾ അവിടെത്തന്നെ പാർക് ചെയ്യുക എന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് ഇതിൻ്റെ പിന്നണി പ്രവർത്തകർ പറയുന്നു.
ആദ്യ ഘട്ടത്തിൽ നന്മമരം, പെഡലേഴ്സ് അംഗങ്ങൾക്ക് മാത്രമായിരിക്കും ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ സജ്ജീകരണം പെഡലേഴ്സ് കൂട്ടായ്മ ഘട്ടം ഘട്ടമായി സജ്ജീകരിച്ച് വരികയാണ്. ഈ നല്ല സംരഭത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
< !- START disable copy paste -->

Keywords: Kanhangad, Kerala, News, Top-Headlines, Bicycle, Kasaragod, Variety eco-friendly concept in Kanhangad city.