Vande Bharat | 'വേണം വന്ദേ ഭാരതിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക്'; കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വിവിധയിടങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം; കൊല്ലൂരിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ഓടിക്കണമെന്ന് റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍
Apr 24, 2023, 21:39 IST
കാസര്‍കോട്: (www.kasargodvartha.com) വന്ദേ ഭാരത് സര്‍വീസിന്റെ പ്രയോജനം കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് വിവിധയിടങ്ങളില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി യാത്രക്കാര്‍. സര്‍വീസ് നടത്താനായാല്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ നേട്ടമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്ദേ ഭാരത് യാത്രക്കാര്‍ക്ക് കൊല്ലൂര്‍ മൂകാംബികയിലേക്ക് നേരിട്ട് പോകാനും തിരിച്ച് വരാനും കേരള ആര്‍ടിസി സ്‌കാനിയ ബസ് സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.
രാവിലെ ഒമ്പത് മണിക്ക് കൊല്ലൂരില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നരയോടെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വിധത്തില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയാല്‍ തിരുവനന്തപുരം വരെയുള്ള വന്ദേ ഭാരത് യാത്രക്കാര്‍ക്ക് വലിയ ഉപകാരമാകുമെന്ന് കാസര്‍കോട്, കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇതിലൂടെ തെക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് ഉച്ച തിരിഞ്ഞ് 2.30 നുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ കയറി പോകാനാവും. ഇതേ ബസ് തിരിച്ച് 1.50ന് മടങ്ങി പോവുകയാണെങ്കില്‍, ഉച്ചയ്ക്ക് 1.25ന് കാസര്‍കോട് ഇറങ്ങുന്ന വന്ദേ ഭാരത് യാത്രക്കാര്‍ക്കും വളരെ സൗകര്യപ്രദമാകും. വൈകീട്ട് 6.15 മണിക്ക് മുമ്പായി കൊല്ലുരിലെത്തും. രാത്രി ഒമ്പത് മണിക്ക് നടയടക്കുന്നത് വരെ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശന സൗകര്യം ലഭ്യമാണ്.
പിറ്റേന്ന് രാവിലെ അഞ്ച് മണിക്ക് നട തുറന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ച് ഒമ്പത് മണിക്ക് യാത്ര തിരിച്ചാല്‍ നേരെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി രണ്ടരക്കുള്ള വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനാവും. അനവധി മലയാളികളാണ് വിവിധ ഇടങ്ങളില്‍ നിന്നായി ക്ഷേത്ര ദര്‍ശനത്തിനായി കൊല്ലൂരില്‍ എത്തുന്നത്. അത്യുത്തര കേരളത്തിലെ ചെറു പട്ടണങ്ങളായ കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും തലപ്പാടി, മംഗ്‌ളുറു, കൊല്ലൂര്‍, മണിപ്പാല്‍, ഉഡുപി തുടങ്ങിയ വിദ്യാഭ്യാസ - ചികിത്സാ സേവനങ്ങളുടെ ഹബുകളായ പട്ടണങ്ങളിലേക്കുള്ള രോഗികളും വിദ്യാര്‍ഥികളുമായ യാത്രക്കാര്‍ക്കും ഇത് വലിയ ഗുണം ചെയ്യും.
ഇതുസംബന്ധിച്ച് കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ പെറുവാഡ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എകെഎം അശ്‌റഫ്, എന്‍എ നെല്ലിക്കുന്ന് എന്നിവര്‍ക്കും കാസര്‍കോട് റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍ പ്രശാന്ത് കുമാര്‍, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം എന്നിവര്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, പ്രതിപക്ഷ നേതാവ്, എല്‍ഡിഎഫ് - യുഡിഎഫ് കണ്‍വീനര്‍മാര്‍, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ക്കും നിവേദനം നല്‍കി.
കാഞ്ഞങ്ങാട്, സുള്ള്യ, കാസര്‍കോടിന്റെ മലയോര മേഖലകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും തിരിച്ചും വന്ദേ ഭാരത് ട്രെയിന്‍ സമയത്തിന് അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതിന് പുറമെ വലിയൊരളവില്‍ യാത്രാക്ഷാമം കൂടി പരിഹരിക്കാനാവുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

Keywords: Vande-Bharat-News, Train-News, Railway-News, Kasargod-Railway-Station, Kasaragod News, Malayalan News, Kerala News, Vande Bharat: Demand to start bus service from various places to Kasaragod railway station.
< !- START disable copy paste -->