city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവനക്കാരിക്ക് നഗരസഭയില്‍ ചുമതലയേല്‍ക്കാനായില്ല; ഓഫീസിന് മുന്നില്‍ കാത്തു കിടന്നു

കാഞ്ഞങ്ങാട്: (www.kasargodvarthha.com 04/02/2015) വനിതാ ജീവനക്കാരിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ ചുമതലയേല്‍ക്കാനായില്ല. ഇതേതുടര്‍ന്ന് അവര്‍ക്ക് ഓഫീസിന് മുന്നില്‍ കാത്തു
കിടക്കേണ്ടി വന്നു. പയ്യന്നൂര്‍ നഗരസഭയില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് കാഞ്ഞങ്ങാട് നഗരസഭയില്‍ ചുമതലയേല്‍ക്കാനെത്തിയ ഗ്രേഡ് (മൂന്ന്) ഓവര്‍സിയര്‍ പുല്ലൂര്‍ വേലാശ്വരത്തെ കെ. വനജയ്ക്ക് (27) രണ്ടുദിവസമായി ചുമതലയേല്‍ക്കാന്‍ കഴിയാതെ വട്ടംകറങ്ങേണ്ടി വന്നത്.

പയ്യന്നൂരില്‍ നിന്നും റിലീവിംഗ് ഓര്‍ഡര്‍ വാങ്ങി ചൊവ്വാഴ്ച കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ ചുമതലയേല്‍ക്കാനെത്തിയെങ്കിലും ബന്ധപ്പെട്ട നഗരസഭ എഞ്ചിനീയര്‍ സ്ഥലത്തില്ലാത്തതുകാരണം കാത്തിരിക്കേണ്ടിവന്നു. നഗരസഭാ സെക്രട്ടറി സുബോധന്‍ എഞ്ചിനീയറെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അരമണിക്കൂറിനകം എത്തുമെന്നായിരുന്നു മറുപടി. എന്നാല്‍ ഓഫീസ് സമയം കഴിഞ്ഞിട്ടും എഞ്ചിനീയര്‍ എത്തിയില്ല. വനജയ്ക്ക് ചുമതല നല്‍കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് എഞ്ചിനീയര്‍ നടത്തിയതെന്ന് പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച തിരിച്ചുപോയ വനജ ബുധനാഴ്ച രാവിലെ വീണ്ടും ചുമതലയേല്‍ക്കാനെത്തിയെങ്കിലും. എഞ്ചിനിയര്‍ വനജയെ ജോലിയില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. എഞ്ചിനിയറുടെ ദയാവായിപ്പിനായി വനജയ്ക്ക് ഉച്ചവരെയും എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുറിയില്‍ കാവലിരിക്കേണ്ടി വന്നു. ഇവര്‍ക്ക് ചുമത കൈമാറാത്തതിനാല്‍ ഇടതുപക്ഷ അനുകൂല ജീവനക്കാര്‍ സമരവും സംഘടിപ്പിച്ചു. ഇതേ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ക്കുകയും വനജയ്ക്ക് ജോലിയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

നഗരസഭയിലെ ഓവര്‍ സീയര്‍ ശ്രീനിവാസന്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരുന്നു. വനജ കാഞ്ഞങ്ങാട്ടേക്കും. മ്യൂച്ചല്‍ ട്രാന്‍സ്ഫര്‍ അപേക്ഷയായതിനാല്‍ സ്ഥലം മാറ്റം ഉടന്‍ അംഗീകരിക്കപ്പെടുകയായിരുന്നു. ഇപ്പോഴുള്ള ഓവര്‍സീയര്‍ ശ്രീനിവാസനെ സ്ഥലം മാറ്റിയാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്നും ഇപ്പോള്‍ ചുമതലയേല്‍ക്കേണ്ടതില്ലെന്നും നഗരസഭ അദ്ധ്യക്ഷ കെ. ദിവ്യ ഫോണില്‍ വിളിച്ചു പറഞ്ഞതായി വനജ പറയുന്നു. മൂന്ന് വര്‍ഷമായി ജില്ലക്ക് വെളിയില്‍ ജോലി ചെയ്യുന്ന വനജ കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം, ചെങ്ങളായി പഞ്ചായത്തില്‍ ജോലി ചെയ്ത ശേഷമാണ്  പയ്യന്നൂര്‍ നഗരസഭയില്‍ എത്തിയത്.
ജീവനക്കാരിക്ക് നഗരസഭയില്‍ ചുമതലയേല്‍ക്കാനായില്ല; ഓഫീസിന് മുന്നില്‍ കാത്തു കിടന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia