ചികിത്സയിലായിരുന്ന വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ശാരദ നിര്യാതയായി
Sep 9, 2020, 14:36 IST
വലിയപറമ്പ്: (www.kasargodvartha.com 09.09.2020) വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ പി പി ശാരദ (52) നിര്യാതയായി. മാസങ്ങളായി ചികിത്സയിലായിരുന്നു. ഇത്തവണ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തിരുന്നു. സംസ്കാരം വലിയപറമ്പിൽ നടക്കും.
ഭർത്താവ്: അംബുജാക്ഷൻ (ഇടയിലേക്കാട്). മക്കൾ: ശ്രീഹരി, ശ്രീരാഗ്.
Keywords: Kasaragod, Kerala, Death, Panchayath, news, Treatment, president, Congress, Valiyaparambu Grama Panchayath Vice President PP Sharada, who was undergoing treatment, has passed away