ചെങ്കള പഞ്ചായത്ത് പരിധിയിൽ വാക്സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിർത്തിവെച്ചു
Sep 16, 2021, 14:15 IST
ചെർക്കള: (www.kasaragodvartha.com 16.09.2021) ചെങ്കള പഞ്ചായത്ത് പരിധിയിൽ വാക്സിനേഷനും പൊതുപരിപാടികളും താത്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് പഞ്ചായത്ത് പരിധിയിലെ നാല് വയസുകാരൻ മരിച്ചിരുന്നു. മരണത്തിൽ ചില സംശയങ്ങളെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കുട്ടിയുടെ കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്രവം പൂനയിലേക്കാണ് അയച്ചിരിക്കുന്നത്.
ഇതിന്റെ ഫലം പുറത്തുവരുന്നത് വരെ ആൾകൂട്ടം കൂടുന്ന എല്ലാ പരിപാടികളും നിർത്തിവെക്കാൻ ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ കാസർകോട് വാർത്തയോട് പറഞ്ഞു. ഫലം പുറത്തുവരുന്നതിന് രണ്ടുദിവസം സമയമെടുക്കുമെന്നും അതുവരെ വാക്സിനേഷൻ അടക്കം എല്ലാ പരിപാടികളും നിർത്തിവെച്ചതായി ചെങ്കള പഞ്ചായത്ത് ഹെൽത് ഇൻസ്‌പെക്ടർ രാജേഷും അറിയിച്ചു.
Keywords: News, Kerala, Kasaragod, Cherkala, COVID-19, Vaccinations, Health-Department, Panchayath, President, Stopped, Top-Headlines, Vaccination and public functions have been suspended in Chengala panchayat