കേരള കേന്ദ്ര സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസിന് കീഴില്‍ പ്രൊജക്ട് കോര്‍ഡിനേറ്ററുടെ ഒഴിവ്
Mar 6, 2021, 13:37 IST
പെരിയ: (www.kasargodvartha.com 06.03.2021) കേരള കേന്ദ്ര സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ദേശീയ വനിതാ കമീഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പ്രൊജക്ടിലേക്ക് കോര്‍ഡിനേറ്ററെ നിയമിക്കുന്നു. ഒരു വര്‍ഷ കാലാവധിയിലാണ് നിയമനം. ഇംപാക്ട് ഓഫ് കോവിഡ് 19 ഓണ്‍ മെന്റല്‍ ഹെല്‍ത്, എ സ്റ്റഡി ഓണ്‍ കോമണ്‍ മെന്റല്‍ ഡിസോര്‍ഡേഴ്സ് എമംഗ് വിമന്‍ ഇന്‍ കേരള എന്നിങ്ങനെയാണ് പ്രൊജക്ടിന്റെ പേര്.
പബ്ലിക് ഹെല്‍ത്, സോഷ്യല്‍ വര്‍ക്, സൈകോളജി, സൈക്യാട്രിക് നഴ്സിംഗ് എന്നീ കോഴ്‌സുകളില്‍ കുറഞ്ഞത് 55 ശതമാനം മാര്‍കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 29ന് രാവിലെ പത്തിന് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.
Keywords: Kasaragod, Kerala, News, Malayalam, Periya, Central University, Women, COVID-19, Nurse, Interview, Job, Vacancy of Project Coordinator under Center for Women Studies, Central University of Kerala.
< !- START disable copy paste -->