city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jobs | ഫിസിയോതെറാപിസ്റ്റ് മുതല്‍ അറ്റന്‍ഡര്‍ വരെ; കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ അവസരം

കാസര്‍കോട്: (www.kasargodvartha.com) ജനറല്‍ ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിക്ക് കീഴില്‍ താല്‍ക്കാലികടിസ്ഥാനത്തില്‍ നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. ഒഴിവുകള്‍ ഇവയാണ്: ഫിസിയോതെറാപ്പിസ്റ്റ്, യോഗ്യത ബിപിടി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, അഭിമുഖം മാര്‍ച്ച് ഒമ്പതിന് രാവിലെ 10ന്.
        
Jobs | ഫിസിയോതെറാപിസ്റ്റ് മുതല്‍ അറ്റന്‍ഡര്‍ വരെ; കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ അവസരം

ഇലക്ട്രീഷ്യന്‍, യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഐടിഐ സര്‍ട്ടിഫിക്കറ്റ്, അഭിമുഖം മാര്‍ച്ച് ഒമ്പതിന് രാവിലെ 11 മണിക്ക്. റോഡിയോഗ്രാഫര്‍, റേഡിയോ ഗ്രാഫിയില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം, ഡെന്റല്‍ എക്സറേ, സിടി സ്‌കാനില്‍ പ്രവൃത്തി പരിചയം അഭികാമ്യം, അഭിമുഖം മാര്‍ച്ച് ഒമ്പതിന് 12 മണിക്ക്.

അറ്റന്‍ഡര്‍ ഗ്രേഡ് 2, യോഗ്യത ഏഴാം ക്ലാസ്സ് പാസ്സ്, അഭിമുഖം മാര്‍ച്ച് 10 ന് രാവിലെ 10. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഗവ.ജനറല്‍ ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ട് അന്വേഷിക്കാം. ഫോണ്‍- 04994230080.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Job, Recruitment, General-Hospital, Health, Hospital, Kasaragod General Hospital, Vacancies in various posts in Kasaragod General Hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia