Obituary | അജ്ഞാതൻ ട്രെയിൻ തട്ടി ഛിന്നഭിന്നമായി; ചെന്നൈ മെയിൽ അരമണിക്കൂറോളം പാളത്തിൽ നിർത്തിയിട്ടു
Apr 10, 2023, 12:36 IST
കാസർകോട്: (www.kasargodvartha.com) അജ്ഞാതൻ ട്രെയിൻ തട്ടി ഛിന്നഭിന്നമായി. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ വന്ന ചെന്നൈ മെയിൽ അരമണിക്കൂറോളം പാളത്തിൽ നിർത്തിയിട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കളനാട് റെയിൽവെ സ്‌റ്റേഷന് സമീപമാണ് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്.
തിരുവനന്തപുരത്ത് നിന്നും മംഗ്ളൂറിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിന് മുന്നിലാണ് അജ്ഞാതൻ വീണത്. ലോകോ പൈലറ്റ് വിവരം കാസർകോട് റെയിൽവേ സ്റ്റേഷനിൽ റിപോർട് ചെയ്ത ശേഷം യാത്ര തുടർന്നു. വിവരമറിഞ്ഞ് കാസർകോട് റെയിൽവെ പൊലീസും മേൽപറമ്പ് പൊലീസും സ്ഥലത്തെത്തി.
ട്രാകിൽ മൃതദേഹം കിടക്കുന്നതിനാൽ തൊട്ടുപിന്നാലെ വന്ന ചെന്നൈ മെയിൽ അരമണിക്കൂറിലധികം കളനാട് റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ടു. ട്രാകിൽ നിന്നും മൃതദേഹം മാറ്റിയ ശേഷമാണ് മെയിൽ യാത്ര തുടർന്നത്. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് ട്രെയിൻ തട്ടി മരിച്ചതെന്ന് മേൽപറമ്പ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, News, Kerala, Obituary, Kasaragod-News, Top-Headlines, Unknown Man, Dies, Train, Railway Station, Police, Dead Body, Unknown man dies after hit by train.
< !- START disable copy paste -->