മുന്നറിയിപ്പില്ലാതെയും നിബന്ധനകൾ പാലിക്കാതെയും ജോലിയിൽ നിന്നു പിരിച്ചുവിട്ടെന്നാരോപിച്ചു ഉദുമ മില്ലിലെ കരാർ ജീവനക്കാരൻ നിയമനടപടിക്കൊരുങ്ങുന്നു
കാസർകോട്: (www.kasargodvartha.com 10.02.2021) മുന്നറിയിപ്പ് ഇല്ലാതെയും നിബന്ധനകൾ പാലിക്കാതെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്നാരോപിച്ചു ഉദുമ മില്ലിലെ കരാർ ജീവനക്കാരൻ നിയമ നടപടികൾക്ക് ഒരുങ്ങുന്നു. പറക്കളായി സ്വദേശി മനോജ് തോമസാണ് നിയമനടപടികൾ സ്വീകരിക്കുന്നതായി കാസർകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
അകൗണ്ട്സ് അസിസ്റ്റൻറ് ഗ്രേഡ് 2 താൽകാലിക കരാർ ജീവനക്കാരനായി 2020 ജൂലൈ 17ന് ഒരു വർഷത്തേക്കുള്ള കരാർ ജോലിക്കു കയറിയ താൻ ജന്മനാ ഹൃദ്രോഗബാധിതൻ ആയതിനാൽ ചികിത്സയുമായി ബന്ധപ്പെട്ട് ഒക്ടോബർ 27 മുതൽ 14 ദിവസത്തെ ഇഎസ്ഐ അവധിക്ക് അപേക്ഷിച്ചു. മെഡികൽ സെർടിഫികറ്റ് ഉൾപെടെ ഹാജരാക്കിയാണ് അപേക്ഷ നൽകിയത്. എന്നാൽ, ജനുവരി 14ന് മുന്നറിയിപ്പൊന്നുമില്ലാതെ ജോലിയിൽനിന്ന് പിരിച്ചു വിടുകയായിരുന്നെന്ന് മനോജ് ആരോപിക്കുന്നു.
നിബന്ധനകൾ പാലിക്കാതെ നടത്തിയ ഈ നടപടികൾക്കെതിരെ ജോലി തിരിച്ചു ലഭിക്കുന്നതു വരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും മനോജ് അറിയിച്ചു. ഈ കാര്യവുമായി ബന്ധപ്പെട്ട് ഓഫിസറോട് ഫോണിൽ സംസാരിച്ചതിന് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും എന്നാൽ പരാതി വ്യാജമെന്ന് ബോധ്യപ്പെട്ടതിനാൽ കേസായില്ലെന്നും മനോജ് പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Press meet, Job, Suspension, Youth, Heart patient, Uduma, Uduma Mill contract employee to legal action for dismissal without warning.
< !- START disable copy paste -->