Arrested | ബൈകില്‍ കടത്താന്‍ ശ്രമിക്കവെ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
ഉദുമ: (www.kasargodvartha.com) മോടോര്‍ ബൈകില്‍ കടത്താന്‍ ശ്രമിച്ച 15.060 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുജിത്ത്കുമാര്‍ (39) നെയാണ് ബേക്കല്‍ എ ഐ കെ വി രാജീവനും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: ബുധനാഴ്ച (26.07.2023) വൈകിട്ട് 5.40 മണിക്ക് പാലക്കുന്നിലെ പള്ളം-കാപ്പില്‍ റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് യുവാവ് കുടുങ്ങിയത്. സുജിത്ത്കുമാര്‍ സഞ്ചരിച്ച കെഎല്‍ ഒന്ന് സിഎച് 8217 നമ്പര്‍ ബൈകിന് കൈകാണിച്ചപ്പോള്‍ വാഹനം നിര്‍ത്തി ഇയാള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പൊലീസിനെ തട്ടിമാറ്റി ബഹളംവെച്ച് കുതറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ദേഹപരിശോധന നടത്തിയപ്പോഴാണ് യുവാവ് ധരിച്ചിരുന്ന പാന്റിന്റെ വലതുഭാഗത്തെ കീശയില്‍നിന്നും പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ കണ്ടെടുത്തത്.
ചോദ്യം ചെയ്തപ്പോള്‍ ഉപ്പളയിലെ ജുനൈദില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Udma, Youth, Arrested, MDMA, Drugs, Seized, Udma: Youth arrested with MDMA.