ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യു ഡി എഫിനും എല്‍ ഡി എഫിനും കീറാമുട്ടി; സ്ഥാനാര്‍ത്ഥികളാകാന്‍ പലരും രംഗത്ത്
Oct 8, 2015, 13:51 IST
ഉദുമ: (www.kasargodvartha.com 08/10/2015) ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യു ഡി എഫിനും എല്‍ ഡി എഫിനും കീറാമുട്ടിയായി. നിലവില്‍ ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനെ പ്രതിനിധീകരിക്കുന്നത് പാദൂര്‍ കുഞ്ഞാമു ഹാജിയാണ്. രണ്ടാം വട്ടവും അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കുവാന്‍ കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ട്.
യു ഡി എഫിന് ഭരണം ലഭിച്ചാല്‍ പാദൂരിനെ പ്രസിഡണ്ടാക്കാനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശ്രമം. അതേ സമയം പള്ളിക്കര ബ്ലോക്ക് ഡിവിഷന്‍ കൂടി ഉദുമ ഡിവിഷനിലായതോടെ യു ഡി എഫിന്റെ ഉറച്ച സീറ്റായി ഉദുമ ഡിവിഷന്‍ മാറിയിട്ടുണ്ട്. ഇൗ സീറ്റിന് ലീഗ് അവകാശവാദം ഉന്നയിക്കുന്നതാണ് സീറ്റ് വിഭജനം കീറാമുട്ടിയായി മാറിയിട്ടുള്ളത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെയോ കെ ഇ എ ബക്കറിനെയോ ഇവിടെ നിര്‍ത്താനുള്ള ഒരുക്കത്തിലാണ് ലീഗ്.
എല്‍ ഡി എഫില്‍ ഐ എന്‍ എല്ലിനാണ് ഈ സീറ്റ് നല്‍കുക എന്നാണ് സൂചന. കഴിഞ്ഞ തവണ പാദൂര്‍ കുഞ്ഞാമുഹാജിയോട് മത്സരിച്ച ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സിലറും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മൊയ്തീന്‍ കുഞ്ഞി കളനാട്, ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്വീഫ്, മുന്‍ ബ്ലോക്ക് മെമ്പറും ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡണ്ടുമായ പി കെ അബ്ദുര്‍ റഹ് മാന്‍, എന്‍ വൈ എല്‍ നേതാവ് റഹീം ബെണ്ടിച്ചാല്‍ എന്നിവരുടെ പേരുകളാണ് ഇവിടെ പറഞ്ഞു കേള്‍ക്കുന്നത്.
മുമ്പ് മത്സരിച്ച വാര്‍ഡുകളിലെല്ലാം അതാത് കക്ഷികള്‍ക്ക് നല്‍കാനാണ് യു ഡി എഫില്‍ ഉണ്ടായിട്ടുള്ള ധാരണ. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ ചില നീക്കുപോക്കുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. കോണ്‍ഗ്രസിന്റെ കൈയിലുള്ള ഈ സീറ്റ് ലീഗിന് നല്‍കിയാല്‍ മറ്റേതെങ്കിലും ഉറച്ച സീറ്റ് കോണ്‍ഗ്രസിന് നല്‍കേണ്ടിവരും.

Keywords: Kasaragod, Kerala, Election-2015, UDF, Muslim League, LDF