ഉപതിരഞ്ഞെടുപ്പ്: മഡിയന്‍, ചിത്താരി വാര്‍ഡുകളില്‍ യു.ഡി.എഫിന് തകര്‍പ്പന്‍ വിജയം
Jan 29, 2015, 11:51 IST
അജാനൂര്‍: (www.kasargodvartha.com 29/01/2015) അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മഡിയന്‍, ചിത്താരി വാര്‍ഡുകളില്‍ യു. ഡി.എഫിന് തകര്‍പ്പന്‍ വിജയം. മഡിയന്‍ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം അബ്ദുര്‍ റഹ്മാന് 424 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് സീറ്റ് നിലനിര്‍ത്തി. അബ്ദുര്‍ റഹ്മാന് 847 വോട്ടാണ് നേടിയത്. എതിരാളി സി.പി.എമ്മിലെ പി. രാമകൃഷ്ണന് 423 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ടി.വി അനിത 220 വോട്ടും നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ യു.വി ഹസൈനാര്‍ 326 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് മഡിയന്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ചിത്താരി വാര്‍ഡില്‍ യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി 54 വോട്ട് നേടി രണ്ടക്ക നമ്പറിലും ബി.ജെ.പി സ്ഥാനാര്‍ത്ഥി മൂന്ന് വോട്ട് നേടി ഒറ്റ അക്ക നമ്പറിലും ഒതുങ്ങിയപ്പോള്‍ 714 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ ബി രാമകൃഷ്ണന് വിജയിച്ചത്. 768 വോട്ടാണ് അദ്ദേഹം നേടിയത്.
സംവരണ സീറ്റായ ചിത്താരിയിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന വി ബാലന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ചതുമൂലമാണ് ചിത്താരി വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ഒരു മണിക്കൂറിനകം പൂര്‍ത്തിയായി.
മഡിയനിലെയും ചിത്താരിയിലെയും തകര്‍പ്പന്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചിത്താരിയില്‍ നിന്നും മഡിയനിലേക്ക് പ്രകടനം നടത്തി. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി നസീമ ടീച്ചര്‍, യു.ഡി.എഫ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, പി.വി സുരേഷ്, വണ്‍ഫോര്‍ അബ്ദുര്‍ റഹ്മാന്, സി. മുഹമ്മദ്കുഞ്ഞി, സി.വി തമ്പാന്, എന്‍.വി അരവിന്ദാക്ഷന് നായര്‍, ടി.എ മൊയ്തു തുടങ്ങിയവര്‍ നേതൃത്വം നല്കി.

Keywords : Election, Kasaragod, Kerala, UDF, Winner, Ajanur, Madiyan, Madiyan.