കുടുംബശ്രീ ഫണ്ടില്‍ നിന്നും കളള ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്; എല്‍ ഡി എഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് മാര്‍ച്ച്
Jul 3, 2020, 20:13 IST
പുത്തിഗെ: (www.kasargodvartha.com 03.07.2020) പഞ്ചായത്തിലെ പാവപ്പെട്ട കുടുംബശ്രീ അംഗങ്ങള്‍ സ്വരൂപിച്ച ഫണ്ടുകളും അവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ലാന്റുകളും അതാത് യൂണിറ്റുകള്‍ക്ക് നല്‍കാതെ തട്ടിപ്പ് നടത്തിയതായി ഓഡിറ്റര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് മാര്‍ച്ച് നടത്തി. ഇടത് നോമിനിയായ കുടുംബശ്രീ ചെയര്‍പേഴ്‌സണും പഞ്ചായത്ത് അക്കൗണ്ടന്റും ചേര്‍ന്നാണ് മേലുദ്യോഗസ്ഥന്റെ കളള ഒപ്പ് ഇട്ട് കൊണ്ട് 6,75,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
കാലങ്ങളായി പുത്തിഗെ പഞ്ചായത്ത് സി പി എമ്മാണ് ഭരിക്കുന്നത്. കാലങ്ങളായി പഞ്ചായത്തില്‍ നടക്കുന്നത് വലിയ അഴിമതിയാണെന്നും എന്നാല്‍ ഇത്തവണ ശക്തമായ പ്രതിപക്ഷമുള്ളതിനാല്‍ അഴിമതി നടക്കാതെ വന്നതോടെ കുടുംബശ്രീ ഫണ്ടില്‍ നിന്നും ഭരണസമിതിയുടെ ഒത്താശയോടെ നടന്ന പകല്‍ കൊളള ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നത്.ഇതിനെതിരെ വെളളിയാഴ്ച്ച വൈകീട്ട് യു.ഡി.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
പഞ്ചായത്ത് ഓഫീസ് പിക്കറ്റിംഗ് മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ കെ എം ആരിഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഷനീദ് കയ്യംകൂടല്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി , അസീസ് കളത്തൂര്‍, എം എസ് മുഹമ്മദ്, പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Puthige, UDF, March, News, Kerala, Panchayath, Office, UDF March to Puthige Panchayat office